newsroom@amcainnews.com

കാനഡ ഭീകരരെ അംഗീകരിക്കുന്നു; പാലസ്തീനെ രാഷ്ട്രമായി അംഗീകരിക്കാനുള്ള കാനഡയുടെ തീരുമാനത്തെ ശക്തമായി വിമർശിച്ച് ഇസ്രയേൽ വിദേശകാര്യ ഡെപ്യൂട്ടി മന്ത്രി ഷാരെൻ ഹസ്കൽ

പാലസ്തീനെ രാഷ്ട്രമായി അംഗീകരിക്കാനുള്ള കാനഡയുടെ തീരുമാനത്തെ ശക്തമായി വിമർശിച്ച് ഇസ്രയേൽ വിദേശകാര്യ ഡെപ്യൂട്ടി മന്ത്രി ഷാരെൻ ഹസ്കൽ. ഹമാസിൻ്റെ തടവറകളിൽ 50 പേർ ഇപ്പോഴും ക്രൂരതകൾ അനുഭവിക്കുമ്പോൾ, കാനഡ ഭീകരരെ അംഗീകരിക്കുകയാണ്. ഇത് സമാധാനത്തെയോ ഗാസയിലെ ജനങ്ങളെയോ ഒരു രീതിയിലും സഹായിക്കില്ലെന്നും, ഭീകരരെ മാത്രമേ ശക്തിപ്പെടുത്തുകയുള്ളൂ എന്നും അവർ കുറ്റപ്പെടുത്തി.

ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയ The Road Between Us എന്ന ഡോക്യുമെൻ്ററിക്ക് TIFF ഫെസ്റ്റിവലിൽ ആദ്യം പ്രദർശനാനുമതി നിഷേധിക്കുകയും പിന്നീട് അനുവദിക്കുകയും ചെയ്തു. ഈ നടപടി, മാനവികതയ്‌ക്കെതിരായ ദ്രോഹം ആണെന്നും ഹാസ്കൽ ആരോപിച്ചു. പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിച്ചത് അനുസരിച്ച് പാലസ്തീൻ അതോറിറ്റി ഭരണപരിഷ്കാരവും, 2026-ൽ ഹമാസില്ലാത്ത തിരഞ്ഞെടുപ്പും, ആയുധരഹിത രാഷ്ട്ര രൂപീകരണവും നടപ്പാക്കണമെന്നാണ് നിബന്ധന. എന്നാൽ, ഹമാസിൻ്റെ ശക്തമായ സാന്നിധ്യം തുടരുന്ന സാഹചര്യത്തിൽ, ഈ നിബന്ധനകൾ യാഥാർത്ഥ്യമാകില്ലെന്ന് ഷാരെൻ ഹസ്കൽ പറഞ്ഞു. പലസ്തീന് അംഗീകാരം നൽകുന്നത് ഭീകരർക്കുള്ള സമ്മാനമായിരിക്കുമെന്നും ഹസ്കൽ മുന്നറിയിപ്പ് നൽകി.

You might also like
Iran puts forward 7 conditions to end the war: Warning of fierce warfare if rejected

യുദ്ധം അവസാനിപ്പിക്കാൻ 7 നിബന്ധനകളുമായി ഇറാൻ: തള്ളിയാൽ കടുത്ത യുദ്ധമെന്ന് മുന്നറിയിപ്പ്

Assault on freedom of the press; Media's legal battle invoking the First Amendment against Trump's ban

പത്രസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം; ട്രംപിന്റെ വിലക്കിനെതിരെ ഒന്നാം ഭേദഗതി ചൂണ്ടിക്കാട്ടി മാധ്യമങ്ങളുടെ നിയമയുദ്ധം 

Tragedy for a 5-year-old trapped inside a car in intense heat; parents arrested

കൊടുംചൂടിൽ കാറിനുള്ളിൽ കുടുങ്ങി അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മാതാപിതാക്കൾ അറസ്റ്റിൽ

6 AM layoff email: Massive cuts at Oracle; 'Today is your last working day'

രാവിലെ 6 മണിയുടെ ലേഓഫ് ഇമെയിൽ: ഒറാക്കിളിൽ വൻ വെട്ടിച്ചുരുക്കൽ; ‘ഇന്നാണ് നിങ്ങളുടെ അവസാന പ്രവൃത്തി ദിവസം’

കൺസർവേറ്റീവ് എംപി ലാറി ബ്രോക്ക് രാജിവെച്ചു

വിദേശികൾക്ക് സുവർണ്ണാവസരം: ഇമിഗ്രേഷൻ ക്വാട്ട വർധിപ്പിച്ച് ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ

Top Picks for You
Top Picks for You