newsroom@amcainnews.com

ആക്രമണം അടുത്തെത്തി, ഒന്നുകിൽ നിങ്ങൾക്ക് പോരാടാം അല്ലെങ്കിൽ മരിക്കാം; കുടിയേറ്റക്കാർ യുകെ കൈയ്യടക്കുന്നുവെന്ന് ആരോപിച്ച് നടക്കുന്ന പ്രതിഷേധത്തെ അഭിസംബോധന ചെയ്ത് മസ്‌ക്

ലണ്ടൻ: കുടിയേറ്റക്കാർ യുകെ കൈയ്യടക്കുന്നുവെന്ന് ആരോപിച്ച് ലണ്ടനിൽ നടക്കുന്ന പ്രതിഷേധത്തെ അഭിസംബോധന ചെയ്ത് ടെസ്‌ല സിഇഒയും എക്‌സ് ഉടമയുമായ ഇലോൺ മസ്‌ക്. ‘ആക്രമണം അടുത്തെത്തി, ഒന്നുകിൽ നിങ്ങൾക്ക് പോരാടാം അല്ലെങ്കിൽ മരിക്കാം’ എന്നു പറഞ്ഞ മസ്ക് ബ്രിട്ടനിൽ സർക്കാർ മാറ്റം അനിവാര്യമാണെന്നും വിഡിയോ സന്ദേശത്തിൽ കൂട്ടിച്ചേർത്തു.

‘‘ഇപ്പോൾ സംഭവിക്കുന്നത് ബ്രിട്ടന്റെ നാശമാണ്. ആക്രമണം നിങ്ങളുടെ അടുത്തെത്തി. നിങ്ങൾക്ക് മറ്റു മാർഗങ്ങളില്ല. നിങ്ങൾ ആക്രമണം തിരഞ്ഞെടുത്താലും ഇല്ലെങ്കിലും, അത് നിങ്ങളുടെ അടുത്തേക്ക് വരും. ഒന്നുകിൽ പോരാടുക, അല്ലെങ്കിൽ മരിക്കുക. ബ്രിട്ടനിൽ ഒരു സർക്കാർ മാറ്റം ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നമുക്ക് ഇനി നാലു വർഷം കൂടി സമയമില്ല, എന്തെങ്കിലും ചെയ്യേണ്ടതുണ്ട്. പാർലമെന്റ് പിരിച്ചുവിടുകയും തിരഞ്ഞെടുപ്പു നടത്തുകയും വേണം’’ മസ്‌ക് പറഞ്ഞു.

ലണ്ടനിൽ പൗരന്മാരേക്കാൾ കുടിയേറ്റക്കാർക്കാണ് കോടതിയിൽ കൂടുതൽ പരിഗണനയെന്നു പറഞ്ഞ മസ്ക് യുകെ സർക്കാരിനെതിരെ കടുത്ത വിമർശനവും ഉയർത്തി. ചാർളി കിർക്കിന്റെ കൊലപാതകത്തെയും മസ്‌ക് പരാമർശിച്ചു. ഒന്നരലക്ഷത്തോളം പേരാണ് പ്രതിഷേധ റാലിയിൽ പങ്കെടുത്തത്.

You might also like

ബ്രിട്ടീഷ് കൊളംബിയ തീരത്ത് ഭൂചലനം: 4.3 തീവ്രത

കാനഡയിൽ മലയാളി വിദ്യാർത്ഥി നിര്യാതനായി; ഗോഫണ്ട് ആരംഭിച്ചു

ആൽബർട്ടയിൽ കറക്ഷണൽ സർവീസ് വാൻ ട്രക്കുമായി കൂട്ടിയിടിച്ചു: ഉദ്യോഗസ്ഥരും തടവുകാരിയും കൊല്ലപ്പെട്ടു

ലിസ്റ്റീരിയ അണുബാധ: ആൽബർട്ടയിൽ വിറ്റ കൂണുകൾ തിരിച്ചുവിളിച്ചു

അലർജി സാധ്യത: കാനഡയിൽ ചിക്കൻ ബർഗറുകൾ തിരിച്ചുവിളിച്ചു

2027 ODI World Cup: Rohit Sharma and Virat Kohli will add a lot of value to the Indian team; Shikhar Dhawan lends support

2027 ഏകദിന ലോകകപ്പ്: രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും ഇന്ത്യൻ ടീമിന് വലിയ കരുത്താകും; പിന്തുണയുമായി ശിഖർ ധവാൻ

Top Picks for You
Top Picks for You