newsroom@amcainnews.com

വെസ്റ്റ് നൈൽ വൈറസ് ബാധ ആദ്യമായി മനുഷ്യനിൽ സ്ഥിരീകരിച്ചതായി ഓട്ടവ പബ്ലിക് ഹെൽത്ത്

ഓട്ടവ: വെസ്റ്റ് നൈൽ വൈറസ്(WNV) ബാധ ആദ്യമായി മനുഷ്യനിൽ സ്ഥിരീകരിച്ചതായി ഓട്ടവ പബ്ലിക് ഹെൽത്ത്(OPH) റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ഓട്ടവയിൽ ഒരാളുടെ മരണത്തിന് കാരണമായ കൊതുകുകൾ വഴി പകരുന്ന മറ്റൊരു രോഗമായ ഈസ്‌റ്റേൺ എക്വിൻ എൻസെഫലൈറ്റിസ് വൈറസ്(ഇഇഇവി) ഒരു കുതിരയെ ബാധിച്ചതായും ഒപിഎച്ച് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

EEEV കുതിരകളെ ബാധിക്കുകയും അപൂർവ്വമായി കൊതുകുകൾ വഴി മനുഷ്യരെ ബാധിക്കുകയും ചെയ്യുന്നു. എന്നാൽ, കുതിരകളിൽ നിന്ന് മനുഷ്യരെ നേരിട്ട് ബാധിക്കില്ലെന്നും ഒപിഎച്ച് അറിയിച്ചു. ഒന്റാരിയോയിൽ മനുഷ്യനിൽ രോഗം ബാധിച്ച നാല് കേസുകൾ മാത്രമാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടൂള്ളൂ. എന്നാൽ ഇത് ഗുരുതരമായി നാഡീവ്യവസ്ഥയെ ബാധിക്കുകയും മരണത്തിനു കാരണമാവുകയും ചെയ്‌തേക്കാമെന്ന് ഒപിഎച്ച് മുന്നറിയിപ്പ് നൽകുന്നു.

ഒപിഎച്ച് പറയുന്നതനുസരിച്ച്, വെസ്റ്റ്‌നൈൽ വൈറസ് ബാധിച്ച മിക്ക ആളുകളിലും രോഗ ലക്ഷണങ്ങൾ ഉണ്ടാകില്ല. പക്ഷേ ഏകദേശം 20 ശതമാനം പേർക്ക് ഇൻഫ്‌ളുവൻസ പോലുള്ള ലക്ഷണങ്ങൾ അനുഭവപ്പെട്ടേക്കാം. ഒരു ശതമാനത്തിൽ താഴെ ആളുകൾക്ക് രോഗം ഗുരുതരമായേക്കാം. പ്രായത്തിനനുസരിച്ച് രോഗസാധ്യത വർധിക്കുന്നു.

You might also like

ഇനി വീസ വേഗത്തിൽ: കാനഡയിൽ പുതിയ ഫാസ്റ്റ് ട്രാക്ക് സംവിധാനം ഒരുക്കി യുഎസ്

SEC Sorority Rush Week: Rigorous Prep and Tearful Moments

എസ്.ഇ.സി.യിലെ സോറിറ്റി റഷ് വാരാഘോഷം: കഠിനമായ തയ്യാറെടുപ്പുകളും കണ്ണീരണിഞ്ഞ നിമിഷങ്ങളും

Canada admits 182,100 new permanent residents by mid-2026, behind target

2026 മധ്യത്തോടെ 1,82,100 പുതിയ സ്ഥിരതാമസക്കാരെ സ്വീകരിച്ച് കാനഡ; ലക്ഷ്യത്തേക്കാൾ പിന്നിൽ

സിഇസി എക്സ്പ്രസ് എൻട്രി ഡ്രോ: 1,000 പേർക്ക് ഇൻവിറ്റേഷൻ

Bollywood Actor Rohullah Mehdi Arrested in Drug Case

മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടൻ രോഹുല്ല മെഹ്ദി അറസ്റ്റിൽ

Vadakara Drug Case: Accused teachers in police custody

വടകര ലഹരിമരുന്ന് കേസ്: പ്രതികളായ അധ്യാപികമാർ പോലീസ് കസ്റ്റഡിയിൽ

Top Picks for You
Top Picks for You