newsroom@amcainnews.com

പുതിയ 400-സീരീസ് ഹൈവേ നിർമ്മാണം ഉടൻ; ഡഗ് ഫോർഡ്

പ്രവിശ്യയിലെ കനത്ത ഗതാഗത തടസ്സത്തിനൊരു പരിഹാരമായി തെക്കൻ ഒൻ്റാരിയോയിലെ ഒരു പ്രധാന പുതിയ ഹൈവേയുടെ നിർമ്മാണം ദിവസങ്ങൾക്കുള്ളിൽ ആരംഭിക്കും. ഹൈവേ 413-ന്‍റെ നിർമ്മാണം ആരംഭിക്കുന്നതിനുള്ള ആദ്യ രണ്ട് കരാറുകൾ നൽകിയതായി ഒൻ്റാരിയോ സർക്കാർ പ്രഖ്യാപിച്ചു. അതേസമയം പ്രധാന കൃഷിയിടങ്ങളിലൂടെ കടന്നുപോകുകയും വംശനാശഭീഷണി നേരിടുന്ന നിരവധി ജീവജാലങ്ങളെ അപകടത്തിലാക്കുകയും ചെയ്യുന്നതിനാൽ ഹൈവേ 413 നിർമ്മാണത്തിനെതിരെ പരിസ്ഥിതി പ്രവർത്തകർ പ്രതിഷേധ സ്വരമുയർത്തിയിട്ടുണ്ട്.

ജിടിഎയിലും ഒൻ്റാരിയോയിലുടനീളമുള്ള ഡ്രൈവർമാരെ കനത്ത ഗതാഗതക്കുരുക്കിൽ നിന്നും മോചിപ്പിക്കാനുള്ള പ്രവിശ്യാ സർക്കാരിന്‍റെ പദ്ധതിയുടെ കേന്ദ്രബിന്ദുവായ ഹൈവേ 413 പൂർത്തിയാക്കുകയാണ്, പ്രീമിയർ ഡഗ് ഫോർഡ് പറയുന്നു. ഹൈവേ 413 യാത്രാ സമയം 30 മിനിറ്റ് വരെ കുറയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. യുഎസ് താരിഫുകളും സാമ്പത്തിക അനിശ്ചിതത്വവും നേരിടുന്ന സാഹചര്യത്തിൽ, പ്രവിശ്യയുടെ സമ്പദ്‌വ്യവസ്ഥ മുന്നോട്ട് കൊണ്ടുപോകാനും ആയിരക്കണക്കിന് ആളുകൾക്ക് ജോലി നൽകാനും പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികൾ പൂർത്തീകരിക്കാൻ കഴിയുന്ന തരത്തിൽ നിർമ്മാണ കരാറുകൾ വേഗത്തിൽ നൽകും, അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ഹൈവേയുടെ നിർമ്മാണം എപ്പോൾ പൂർത്തിയാകുമെന്നോ എത്ര തുക വേണ്ടിവരുമെന്നോ ഡഗ് ഫോർഡും ഗതാഗത മന്ത്രി പ്രബ്മീത് സർക്കറിയും വ്യക്തമാക്കിയിട്ടില്ല.

You might also like
The surprising way GLP-1s could be slimming down violent crime in America

അമേരിക്കയിൽ അക്രമ കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ GLP-1 മരുന്നുകൾ സഹായിച്ചേക്കാമെന്ന അപ്രതീക്ഷിത പഠന റിപ്പോർട്ട്

എഡ്മിന്‍റനിലെ നാനാക്സർ സിഖ് ഗുരുദ്വാരയിൽ കത്തിക്കുത്ത്; ഒരു പ്രതി അറസ്റ്റിൽ

Natural Disaster in America: Widespread Damage in Hawaii and Indiana

അമേരിക്കയിൽ പ്രകൃതിദുരന്തം: ഹവായിയിലും ഇന്ത്യാനയിലും വൻ നാശനഷ്ടം

Southern warning Trump warns SC voters they’ll ‘lose everything’ if Darline Graham doesn’t win high-stakes Senate race

ഡാർലിൻ ഗ്രഹാം തോറ്റാൽ ‘എല്ലാം നഷ്ടപ്പെടും’: ദക്ഷിണ കരോളിന വോട്ടർമാർക്ക് മുന്നറിയിപ്പുമായി ട്രംപ്

ഇനി വീസ വേഗത്തിൽ: കാനഡയിൽ പുതിയ ഫാസ്റ്റ് ട്രാക്ക് സംവിധാനം ഒരുക്കി യുഎസ്

ഓൺലൈൻ ഡേറ്റിങ് പ്ലാറ്റ്‌ഫോം വഴി തട്ടിപ്പ്; ബ്രാംപ്ടണിൽ ഇന്ത്യൻ വംശജർ അറസ്റ്റിൽ

Top Picks for You
Top Picks for You