newsroom@amcainnews.com

സിനിപ്ലക്‌സിൽ വമ്പൻ ഓഫർ! ഓഗസ്റ്റ് 30, 31 തിയതികളിൽ അഞ്ച് ഡോളറിന് ടിക്കറ്റും അഞ്ച് ഡോളറിന് പോപ്‌കോണും

ഗസ്റ്റ് 30 ശനിയാഴ്ചയും ഓഗസ്റ്റ് 31 ഞായറാഴ്ചയും സിനിമാപ്രേമികൾക്ക് അഞ്ച് ഡോളറിന് സിനിമാ ടിക്കറ്റുകളും അഞ്ച് ഡോളറിന് പോപ്‌കോണും വാഗ്ദാനം ചെയ്ത് കാനഡയിലെ ഏറ്റവും വലിയ സിനിമാ ശൃംഖലയായ സിനിപ്ലക്‌സ്. സിനിപ്ലക്‌സിന്റെ പ്രമോഷണൽ ഡീലിനുള്ള ടിക്കറ്റുകൾ ഓഗസ്റ്റ് 27 ബുധനാഴ്ച മുതൽ ലഭ്യമാകും. സിനിപ്ലക്‌സിന്റെ വരുമാനത്തിന്റെ ഒരു ഭാഗം ദി കനേഡിയൻ പിക്ചർ പയനിയേഴ്‌സിനാണ് പ്രയോജനപ്പെടുക.

രാജ്യത്തെ സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട് ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ചാരിറ്റിയാണ് കനേഡിയൻ പിക്ചർ പയനിയേഴ്‌സ്. 1940 ൽ സ്ഥാപിതമായത് മുതൽ ഇത് അംഗങ്ങൾക്ക് സാമ്പത്തിക സഹായവും വിദ്യാഭ്യാസ അവസരങ്ങളും നൽകിവരുന്നു. 3D, IMAX®, UltraAVX®, D-BOX®, 4DX®, ScreenX®, VIP എന്നീ വിഭാഗങ്ങളിലെ സിനിമകൾക്ക് ഈ ഓഫർ ബാധകമാകുമെന്ന് സിനിപ്ലക്‌സ് അറിയിച്ചു.ഓൺലൈനായി വാങ്ങുന്ന ടിക്കറ്റുകൾക്ക് 1.50 ഡോളർ വരെ അധിക ബുക്കിംഗ് ഫീസും ബാധകമാകും.

You might also like

വിലക്കയറ്റത്തിൽ വിറങ്ങലിച്ച് കേരളത്തിന്റെ ‘സ്വർണ്ണ നഗരം’: കൊടുവള്ളിയിലെ പ്രതിസന്ധി

പ്രതിരോധ കരാറുകളിൽ പുരോഗതിയില്ല; കാനഡയുമായുള്ള ദീർഘകാല സൈനിക സമിതിയുടെ പ്രവർത്തനം നിർത്തിവെച്ച് അമേരിക്ക

മുംബൈയിലെ മാലിന്യമലയ്ക്ക് സമീപം വർഷങ്ങളായുള്ള ജീവിതം; ഒടുവിൽ ലോക ശ്രദ്ധയിലേക്ക്

ന്യൂയോർക്കിൽ നിയന്ത്രണം വിട്ട കാർ കാൽനടയാത്രക്കാർക്കിടയിലേക്ക് ഇടിച്ചുകയറി രണ്ട് മരണം; മൂന്ന് പേർ അതീവ ഗുരുതരാവസ്ഥയിൽ

നാലാമത്തെ കുട്ടിക്ക് 40,000 രൂപയും മൂന്നാമത്തെ കുട്ടിക്ക് 30,000 രൂപയും ധനസഹായം നൽകാൻ ആന്ധ്രാപ്രദേശ്; പ്രഖ്യാപനവുമായി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു

വണ്ടിയെടുക്കാത്തവർക്കും പെറ്റി വരുന്നുണ്ടോ? തെറ്റായ ട്രാഫിക് പിഴകൾക്കെതിരെ എങ്ങനെ പരാതിപ്പെടാം; വഴി പറഞ്ഞ് പൊലീസ്

Top Picks for You
Top Picks for You