newsroom@amcainnews.com

കാനഡയിൽ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് ഉയരുന്നു

കാനഡയിൽ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് കുതിച്ചുയരുന്നതായി CIBC റിപ്പോർട്ട്. സാമ്പത്തിക മാന്ദ്യകാലത്ത് മാത്രം കാണപ്പെടുന്ന നിലവാരത്തിലാണ് നിലവിലെ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്കെന്ന് CIBC അനലിസ്റ്റ് ആൻഡ്രൂ ഗ്രാൻതം പറയുന്നു. 15 നും 24 നും ഇടയിൽ പ്രായമുള്ളവർക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് നിലവിലെ സാമ്പത്തിക പശ്ചാത്തലം സൂചിപ്പിക്കുന്നതിനേക്കാൾ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. 2022 മുതൽ, യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് ശരാശരിയേക്കാൾ കൂടുതൽ വർധിച്ച് 5.5 ശതമാനത്തിൽ എത്തി. സാധാരണ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാലഘട്ടങ്ങളിൽ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് നാല് ശതമാനമായിരിക്കും.

2022-24 കാലയളവിൽ സ്ഥിര താമസക്കാരല്ലാത്തവരുടെ എണ്ണം വർധിച്ചതും തൊഴിലില്ലായ്മയ്ക്ക് കാരണമാകുമെന്ന് അദ്ദേഹം പറയുന്നു. കൂടാതെ പുത്തൻ സാങ്കേതികവിദ്യകളും മറ്റൊരു കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം ജൂലൈയിൽ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് 14.6 ശതമാനമായി ഉയർന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് ചെയ്യുന്നു. ഇത് 2010 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്.

You might also like
Ontario Raising Minimum Wage to Protect Workers and Support a Competitive Economy

തൊഴിലാളികളെ സംരക്ഷിക്കുന്നതിനും സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുമായി മിനിമം വേതനം വർധിപ്പിച്ച് ഒന്റാറിയോ സർക്കാർ

Carney expected to announce decision on pipeline's national interest designation

ദേശീയ താത്പര്യമുള്ള പദ്ധതിയായി എണ്ണ പൈപ്പ്‌ലൈൻ: പ്രഖ്യാപനവുമായി പ്രധാനമന്ത്രി മാർക്ക് കാർണി

Miraculous escape amidst dangers: Four brave passengers overpower the attacker on the plane

അപകടങ്ങൾക്കിടയിലെ അത്ഭുത രക്ഷപ്പെടൽ: വിമാനത്തിൽ അക്രമിയെ കീഴ്പ്പെടുത്തി ധീരരായ നാല് യാത്രക്കാർ

Six men with snakes caught asking money from passengers onboard Jansewa Express in Bihar

ബിഹാറിൽ ജൻസേവ എക്സ്പ്രസ് ട്രെയിനിൽ പാമ്പുകളുമായി യാത്രക്കാരിൽ നിന്ന് പണം പിരിച്ച ആറ് പേർ പിടിയിൽ

Brutal murder: In Illinois, wife shot and killed, and son burned inside a car

ക്രൂരമായ കൊലപാതകം: ഇലിനോയിയിൽ ഭാര്യയെ വെടിവെച്ചുകൊന്ന് മകനെ കാറിനുള്ളിലിട്ട് തീവെച്ചു

Federal Government developing framework for greater international cooperation on carbon markets

കാർബൺ വിപണികളിൽ അന്താരാഷ്ട്ര സഹകരണം വർദ്ധിപ്പിക്കുന്നതിനായി ഫെഡറൽ സർക്കാർ പുതിയ ചട്ടക്കൂട് വികസിപ്പിക്കുന്നു

Top Picks for You
Top Picks for You