newsroom@amcainnews.com

31 ദിവസത്തിനിടെ 367 വാഹനമോഷണ കേസുകൾ! പീൽ മേഖലയിൽ വാഹന മോഷണങ്ങളിൽ ഗണ്യമായ വർധനയെന്ന് റിപ്പോർട്ട്

ബ്രാംപ്ടൺ: പീൽ മേഖലയിൽ വാഹന മോഷണങ്ങളിൽ ഗണ്യമായ വർധന റിപ്പോർട്ട് ചെയ്‌ത് പീൽ റീജനൽ പൊലീസ് (പിആർപി). കഴിഞ്ഞ 31 ദിവസത്തിനുള്ളിൽ മിസ്സിസാഗയിലും ബ്രാംപ്ടണിലും 367 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി പീൽ പൊലീസ് അറിയിച്ചു. ജൂലൈ 23 നും ഓഗസ്റ്റ് 23 നും ഇടയിൽ മിസ്സിസാഗയിൽ 196 ഉം ബ്രാംപ്ടണിൽ 171 വാഹനങ്ങളും മോഷ്ടിക്കപ്പെട്ടു.

ശനിയാഴ്ച വരെ, മോഷണം പോയ വാഹന കേസുകളിൽ 11 എണ്ണം പരിഹരിച്ചതായും 311 കേസുകൾ ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും 45 കേസുകൾ പരിഹരിക്കപ്പെട്ടില്ലെന്നും പീൽ പൊലീസ് അറിയിച്ചു. മോഷ്ടിച്ച വാഹനങ്ങളിൽ 252 കാറുകളും, 23 മോട്ടോർ സൈക്കിളുകളും, 75 ട്രക്കുകളും, 17 മറ്റ് വാഹനങ്ങളും ഉൾപ്പെടുന്നു. കോർട്ട്നി പാർക്ക് ഡ്രൈവ്, ഡിക്സി റോഡ്, ഗ്രേറ്റ് ലേക്സ് ഡ്രൈവ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ മോഷണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

മോഷണം ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

മിക്ക കാറുകളും ഡ്രൈവ്‌വേകളിൽ നിന്ന് മോഷ്ടിക്കപെടുന്നതിനാൽ കഴിയുമെങ്കിൽ പൂട്ടിയ ഗാരേജിൽ വാഹനങ്ങൾ പാർക്ക് ചെയ്യുക
സ്റ്റിയറിംഗ് വീൽ ലോക്ക് ഉപയോഗിക്കുക
ഡാറ്റ പോർട്ട് ലോക്ക് ഇൻസ്റ്റാൾ ചെയ്യുക
സിസിടിവി സ്ഥാപിക്കുക
You might also like
Delhi CJP Protest News Live Updates: Supreme Court directs Centre to ensure metro services resume, internet curbs are lifted

ഡൽഹി സി.ജെ.പി പ്രക്ഷോഭം: മെട്രോ സർവീസുകൾ പുനഃസ്ഥാപിക്കാനും ഇന്റർനെറ്റ് വിലക്കുകൾ പിൻവലിക്കാനും സുപ്രീം കോടതി നിർദ്ദേശം

Gas prices up slightly in Nova Scotia, New Brunswick

നൊവാ സ്കോഷയിലും ന്യൂ ബ്രൺസ്വിക്കിലും പെട്രോൾ വിലയിൽ ചെറിയ വർധനവ്

GST arrest powers dropped, prosecution threshold raised in key reform

ജി.എസ്.ടി അറസ്റ്റ് അധികാരങ്ങൾ ഒഴിവാക്കി, നിർണായക പരിഷ്കരണത്തിൽ പ്രോസിക്യൂഷൻ പരിധി ഉയർത്തി

No one came to take him on bail: 17-year-old observation home inmate ends his life

ജാമ്യത്തിലെടുക്കാൻ ആരുമെത്തിയില്ല: ഒബ്സർവേഷൻ ഹോമിൽ പതിനേഴുകാരൻ ജീവനൊടുക്കി

Indian High Commission intervenes in the parents' complaint that a Malayali young woman was illegally detained by her companion in the UK

യുകെയിൽ മലയാളി യുവതിയെ ഒപ്പമുള്ളയാൾ നിയമവിരുദ്ധമായി തടഞ്ഞുവെച്ചുവെന്ന മാതാപിതാക്കളുടെ പരാതിയിൽ ഇന്ത്യൻ ഹൈക്കമ്മീഷൻ ഇടപെടുന്നു

ആൽബർട്ട റഫറണ്ടം: മുൻ‌കൂർ വോട്ടിങ് ഒക്ടോബർ 13 മുതൽ

Top Picks for You
Top Picks for You