newsroom@amcainnews.com

‘ട്രംപിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തും’; ഭീഷണിഉയര്‍ത്തിയ ഇന്ത്യാന സ്വദേശിനി അറസ്റ്റില്‍

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ തട്ടിക്കൊണ്ടുപോകുമെന്നും കൊലപ്പെടുത്തുമെന്നും സോഷ്യല്‍ മീഡിയയിലൂടെ ഭീഷണിപ്പെടുത്തിയ ഇന്ത്യാന സ്വദേശിനി അറസ്റ്റില്‍. നതാലി റോസ് ജോണ്‍സ് (50) എന്ന സ്ത്രീയെയാണ് യുഎസ് ഫെഡറല്‍ അധികാരികള്‍ കസ്റ്റഡിയിലെടുത്തത്.

ഓഗസ്റ്റ് 6-ന് ജോണ്‍സ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ട്രംപിനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി യുഎസ് അറ്റോര്‍ണി ഓഫിസ് അറിയിച്ചു. ഓഗസ്റ്റ് 15-ന് യുഎസ് സീക്രട്ട് സര്‍വീസ് ജോണ്‍സിനെ ചോദ്യം ചെയ്തപ്പോള്‍ അവര്‍ ട്രംപിനെ ‘ഭീകരവാദി’ എന്നും ‘നാസി’ എന്നും വിശേഷിപ്പിച്ചു. കോവിഡ് നയങ്ങളുടെ പേരില്‍ ട്രംപിനോടുള്ള പ്രതികാരമാണ് കൊലപാതക ശ്രമത്തിന് കാരണമെന്ന് ജോണ്‍സ് വെളിപ്പെടുത്തി.

ഓഗസ്റ്റ് 16-ന് വൈറ്റ് ഹൗസിന് സമീപം നടന്ന പ്രതിഷേധത്തില്‍ ഇവര്‍ പങ്കെടുത്തതായും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. രണ്ടാമത്തെ ചോദ്യം ചെയ്യലില്‍ ട്രംപിനെ ഉപദ്രവിക്കാന്‍ നിലവില്‍ ആഗ്രഹമില്ലെന്ന് ജോണ്‍സ് പറഞ്ഞെങ്കിലും, അവര്‍ ഭീഷണി സന്ദേശങ്ങള്‍ അയച്ചതായി സ്ഥിരീകരിച്ചതിനാല്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.

You might also like

ഫെഡറൽ ഉപതിരഞ്ഞെടുപ്പ്: മുൻകൂർ വോട്ടെടുപ്പ് ഇന്ന് മുതൽ

Natural Disaster in America: Widespread Damage in Hawaii and Indiana

അമേരിക്കയിൽ പ്രകൃതിദുരന്തം: ഹവായിയിലും ഇന്ത്യാനയിലും വൻ നാശനഷ്ടം

Major Surge in Kerala's Beer Market and the Key Driving Factors

കേരളത്തിലെ ബിയർ വിപണിയിലെ വൻ മുന്നേറ്റവും പ്രധാന കാരണങ്ങളും

ശ്രദ്ധിക്കുക: കാനഡ ഫാമിലി സ്പോൺസർഷിപ്പിലെ ഇളവ് സെപ്റ്റംബർ 10 വരെ

She hired the house maid and her family to kill her daughter-in-law

മരുമകളെ കൊലപ്പെടുത്താൻ വീട്ടുജോലിക്കാരിയെയും കുടുംബത്തെയും കൂട്ടുപിടിച്ച് അമ്മായിഅമ്മ

കാനഡ അതികഠിന ശൈത്യകാലത്തിലേക്ക്: ‘ഫാർമേഴ്‌സ് അൽമനാക്’ റിപ്പോർട്ട്

Top Picks for You
Top Picks for You