newsroom@amcainnews.com

ലാസ് വേഗസ് ടൂറിസം മേഖലയില്‍ ഇടിവ്: റിപ്പോര്‍ട്ട്

കോവിഡ് മഹാമാരിക്ക് ശേഷം വളര്‍ച്ച നേടിയ ലാസ് വേഗസിലെ ടൂറിസം മേഖലയില്‍ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. കാനഡയും യുഎസും തമ്മിലുള്ള വ്യാപാര തര്‍ക്കങ്ങള്‍ കാരണം കനേഡിയന്‍ വിനോദസഞ്ചാരികളുടെ എണ്ണം കുത്തനെ കുറഞ്ഞതാണ് പ്രധാന കാരണമെന്ന് ലാസ് വേഗസ് കണ്‍വെന്‍ഷന്‍ ആന്‍ഡ് വിസിറ്റേഴ്‌സ് അതോറിറ്റി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സന്ദര്‍ശകരുടെ എണ്ണത്തില്‍ 11 ശതമാനത്തിലധികം കുറവുണ്ടായി.

എയര്‍ലൈന്‍ വിവരങ്ങള്‍ അനുസരിച്ച് കനേഡിയന്‍ യാത്രക്കാരുടെ എണ്ണത്തില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയത്. ജൂണില്‍ എയര്‍ കാനഡ യാത്രക്കാരുടെ എണ്ണം 33% കുറഞ്ഞപ്പോള്‍, വെസ്റ്റ്‌ജെറ്റിന് 31 ശതമാനവും ഫ്‌ലെയര്‍ മാനക്കമ്പനിക്ക് 62 ശതമാനവും യാത്രക്കാരുടെ കുറവുണ്ടായി.

കനേഡിയന്‍ വിനോദസഞ്ചാരികളുടെ എണ്ണത്തിലുണ്ടായ കുറവ് തങ്ങളുടെ വരുമാനത്തെ ബാധിച്ചതായി എംജിഎം റിസോര്‍ട്ട്‌സ് സിഇഒ ബില്‍ ഹോണ്‍ബക്കിള്‍ പറഞ്ഞു. മറ്റൊരു പ്രധാന റിസോര്‍ട്ട് കമ്പനിയായ സീസേഴ്‌സ് എന്റര്‍ടൈന്‍മെന്റിന്റെ സിഇഒ തോമസ് റീഗും സമാനമായ പ്രതികരണം അറിയിച്ചു. കനേഡിയന്‍ ടൂറിസ്റ്റുകളുടെ എണ്ണത്തിലുണ്ടായ ഈ കുറവിനെ പ്രാദേശിക യൂണിയന്‍ നേതാക്കള്‍ ‘ട്രംപ് സ്ലംപ്’ എന്ന്വിശേഷിപ്പിച്ചു.

You might also like
Carney warned about economic coercion. Now Trump is testing the Canadian prime minister

ആഗോള സാമ്പത്തിക സമ്മർദ്ദങ്ങൾക്കെതിരെ കാനഡ; ട്രംപിന്റെ തീരുവ ഭീഷണിയെ നേരിട്ട് മാർക്ക് കാർണി

Father-son duo at center of Penn State frat house coke bust had racked up prior run-ins with the law

പെൻ സ്റ്റേറ്റ് ലഹരി കേസ്: മുൻപും നിയമനടപടികൾ നേരിട്ട അച്ഛനും മകനും വീണ്ടും പിടിയിൽ

Security is being tightened for political leaders in Uttar Pradesh

ഉത്തർപ്രദേശിൽ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷ ശക്തമാക്കുന്നു

It feels like a homecoming’: BTS Army takes over Toronto ahead of stadium shows

‘നാടണയുന്നത് പോലെ തോന്നു: റോജർസ് സ്റ്റേഡിയം സംഗീതമേളയ്ക്ക് മുന്നോടിയായി ടൊറന്റോ കീഴടക്കി ബിടിഎസ് ആർമി

"Khalifa: A Thrilling Action Feast

ഖലീഫ: ത്രില്ലിംഗ് ആക്ഷൻ വിരുന്ന്

വടക്കുകിഴക്കന്‍ അമേരിക്കയില്‍ ശക്തമായ കൊടുങ്കാറ്റ്; ഡെലവെയറില്‍ വ്യാപക നാശം

Top Picks for You
Top Picks for You