newsroom@amcainnews.com

ഓൺലൈനിലൂടെ വിദ്വേഷം പ്രചരിപ്പിക്കുന്ന AI വീഡിയോകൾ കാനഡയിൽ വലിയ ആശങ്ക ഉളവാക്കുന്നു

ഓട്ടവ: കാനഡയിൽ ഓൺലൈനിലൂടെ വിദ്വേഷം പ്രചരിപ്പിക്കുന്ന AI വീഡിയോകൾ വലിയ ആശങ്കയാകുന്നു. അമേരിക്കൻ ബിഗ്ഫൂട്ട് ടിക് ടോക്ക് പേജിൽ ജൂണിൽ പോസ്റ്റ് ചെയ്ത ക്ലിപ്പ് 360,000-ത്തിലധികം പേരാണ് കണ്ടത്. നൂറു കണക്കിന് കമൻ്റുകളും നേടി. അവയിൽ ഭൂരിഭാഗവും വീഡിയോയെ പ്രശംസിക്കുന്നതാണ്. സമീപ മാസങ്ങളിൽ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സമാനമായ AI- ജനറേറ്റഡ് ഉള്ളടക്കം നിറയുകയാണ്. LGBTQ+, ജൂതർ, മുസ്ലീങ്ങൾ, മറ്റ് ന്യൂനപക്ഷ ഗ്രൂപ്പുകൾ എന്നിവർക്കെതിരെ പരസ്യമായി അക്രമം പ്രോത്സാഹിപ്പിക്കുകയും വിദ്വേഷം പ്രചരിപ്പിക്കുകയുമാണ് ഈ വീഡിയോകൾ ചെയ്യുന്നത്.

വീഡിയോകളിൽ ഭൂരിഭാഗത്തിൻ്റെയും ഉത്ഭവം വ്യക്തമല്ലെങ്കിലും, സോഷ്യൽ മീഡിയയിൽ ഇവ പ്രചരിക്കുന്നത് പലരുടെയും ഇടയിൽ രോഷവും ആശങ്കയും ഉളവാക്കുന്നുണ്ട്. വെറുപ്പുളവാക്കുന്ന AI- ജനറേറ്റഡ് ഉള്ളടക്കത്തെ നിയന്ത്രിക്കാൻ നിലവിലെ സംവിധാനങ്ങൾക്ക് കഴിയില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. പൊതുജന സുരക്ഷയ്ക്ക് അത് ഉയർത്തുന്ന അപകടസാധ്യതകൾ വേണ്ടത്ര അഭിസംബോധന ചെയ്യാൻ അധികൃതർക്ക് കഴിയുന്നില്ലെന്നും വിദഗ്ധർ പറയുന്നു. LGBTQ+ കമ്മ്യൂണിറ്റിയെ മാത്രമല്ല ലക്ഷ്യം വെക്കുന്നത് എന്ന് കനേഡിയൻ ആന്റി-ഹേറ്റ് നെറ്റ്‌വർക്കിൻ്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഇവാൻ ബാൽഗോർഡ് പറഞ്ഞു. ജനറേറ്റീവ് AI ഉപകരണങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച ഇസ്ലാമോഫോബിയ, സെമിറ്റിക് വിരുദ്ധ, ദക്ഷിണേഷ്യൻ വിരുദ്ധ ഉള്ളടക്കവും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

You might also like

വിശ്രമജീവിതം സമാധാനപരമാക്കാം: മുതിർന്ന പൗരന്മാർ നിക്ഷേപത്തിൽ വരുത്തേണ്ട മാറ്റങ്ങൾ

യാത്രാ-വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവേകി കാനഡ സ്ട്രോങ്ങ് പാസ് തിരിച്ചെത്തി

അന്താരാഷ്ട്ര യോഗ ദിനം : രാജ്യത്തുടനീളമുള്ള ആഘോഷങ്ങളിൽ നേതാക്കളും യോഗ പ്രേമികളും പങ്കുചേരുന്നു

ടെലിഗ്രാം ബ്ലോക്കിനെതിരെ കോടതിയിലേക്ക്, ശിവസേന (UBT) പിളരുമെന്ന അഭ്യൂഹം ശക്തമാകുന്നു

PNP വർക്ക് പെർമിറ്റ് നിയമങ്ങളിൽ ഇളവ് വരുത്തി ഐആർസിസി

ആരോഗ്യവും രുചിയും ഒന്നാകുന്ന ‘ഗിൽറ്റ്-ഫ്രീ’ ഓട്സ് കേക്ക്; സോഷ്യൽ മീഡിയയിലെ പുതിയ താരം!

Top Picks for You
Top Picks for You