newsroom@amcainnews.com

കാനഡക്ക് തിരിച്ചടി: കനോല ഇറക്കുമതിക്ക് ആന്റി-ഡമ്പിങ് തീരുവ ചുമത്തി ചൈന

കാനഡയില്‍ നിന്നുള്ള കനോല ഇറക്കുമതിക്ക് 75.8% ആന്റി-ഡംപിംഗ് തീരുവ ചുമത്തി ചൈന. തീരുവ വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ഒരു വര്‍ഷം മുന്‍പ് ചൈനീസ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കാനഡ തീരുവ ഏര്‍പ്പെടുത്തിയതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര തര്‍ക്കം ആരംഭിച്ചത്.

ലോകത്തിലെ ഏറ്റവും വലിയ കനോല ഇറക്കുമതി രാജ്യമാണ് ചൈന. കനോലയുടെ പ്രധാന വിതരണക്കാര്‍ കാനഡയാണ്. ഈ പുതിയ നടപടി കാനഡയുടെ കനോല കയറ്റുമതിക്ക് വലിയ തിരിച്ചടിയാകുമെന്ന് സിംഗപ്പൂരിലെ ഒരു വ്യാപാരി പറഞ്ഞു. ‘കാനഡയുടെ കനോല ഞങ്ങള്‍ക്ക് ആവശ്യമില്ലെന്ന് പറയുന്നതിന് തുല്യമാണിത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനെ തുടര്‍ന്ന് ചൈനയിലെ ഷെങ്ഷൗ റേപ്സീഡ് മീല്‍ ഫ്യൂച്ചറുകള്‍ക്ക് മൂന്ന് ശതമാനം ഇടിവ് രേഖപ്പെടുത്തി.

കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുമായി ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ് ജൂണില്‍ നടത്തിയ ചര്‍ച്ചയിലെ സൗഹൃദപരമായ നിലപാടില്‍ നിന്ന് വിപരീതമാണ് ഇപ്പോള്‍ ചൈനയുടെ നീക്കം. ഇത് കാനഡയുടെ മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് ട്രിവിയം ചൈനയിലെ കാര്‍ഷിക വിദഗ്ദന്‍ ഇവാന്‍ റോജേഴ്സ് പേ പറഞ്ഞു. അതേസമയം, ഇത് ഓസ്ട്രേലിയക്ക് ചൈനീസ് വിപണിയില്‍ പ്രവേശിക്കാന്‍ ഒരു അവസരമൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2023-ല്‍ കാനഡയില്‍ നിന്ന് 500 കോടി ഡോളറിന്റെ കനോലയാണ് ചൈന ഇറക്കുമതി ചെയ്തത്. അതേസമയം, കാനഡയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പയര്‍ ഉല്‍പ്പന്നങ്ങള്‍ക്കും ചൈന ആന്റി-ഡംപിങ് തീരുവ ചുമത്താനുളള നടപടിആരംഭിച്ചു.

You might also like
India Press Club Dallas Chapter to launch its activities on August 23

ഇന്ത്യ പ്രസ് ക്ലബ് ഡാളസ് ചാപ്റ്റർ പ്രവർത്തന ഉദ്ഘാടനം ഓഗസ്റ്റ് 23-ന്

The Government of Canada provides an update regarding the 2026 wildfire season

കാനഡയിൽ കാട്ടുതീ രൂക്ഷം: 41 ലക്ഷം ഹെക്ടർ വനം കത്തിനശിച്ചു; ജനങ്ങൾക്ക് ജാഗ്രതാനിർദേശം

വാഹനഉടമകൾക്ക് ആശ്വാസം: ഒൻ്റാരിയോയിൽ കാർ ഇൻഷുറൻസ് പ്രീമിയം കുറഞ്ഞു: പുതിയ നിരക്കുകൾ ഇതാ

Teacher's Tragic End: Students' Cruelty Driven by Revenge and Robbery

അധ്യാപികയുടെ ദാരുണാന്ത്യം: പ്രതികാരവും പണാപഹരണവും ലക്ഷ്യമാക്കി വിദ്യാർഥികളുടെ ക്രൂരത

Tribunal Initiates Inquiry—Paperboard Cups and Containers from China

പേപ്പർബോർഡ് കപ്പുകളും കണ്ടെയ്നറുകളും: ചൈനയ്‌ക്കെതിരെ പ്രാഥമിക അന്വേഷണം ആരംഭിച്ച് ട്രൈബ്യൂണൽ

Bethlehem Kudumba Unit: An Onam entertainer filling theaters with laughter and romance

ബെത്‌ലഹേം കുടുംബ യൂണിറ്റ്: തിയേറ്ററുകളിൽ ചിരിയും പ്രണയവും നിറയ്ക്കുന്ന ഓണം എന്റർടെയ്നർ

Top Picks for You
Top Picks for You