newsroom@amcainnews.com

വീട്ടിൽ അതിക്രമിച്ച് കയറി വെടിവെപ്പ്: കാൽഗറിയിൽ മൂന്നംഗ അക്രമി സംഘത്തിനായി തിരച്ചിൽ

കാൽഗറി: കാൽഗറി നോർത്ത് ഈസ്റ്റ് കാസിൽറിഡ്ജ് ഏരിയയിൽ ഒരു വീട്ടിൽ അതിക്രമിച്ചുകയറിയ മൂന്ന് പേർ വെടിവെപ്പ് നടത്തിയതായി കാൽഗറി പോലീസ് റിപ്പോർട്ട് ചെയ്തു. കാസിൽബ്രൂക്ക് വേയിലെ 100 ബ്ലോക്കിലുള്ള വീട്ടിൽ ശനിയാഴ്ച പുലർച്ചെ 4 മണിയോടെയാണ് അക്രമണം നടന്നതെന്ന് പോലീസ് പറഞ്ഞു. വീട്ടിലെ ബേസ്‌മെന്റ് സ്യൂട്ടിന്റെ വാതിൽ പ്രതികൾ ചവിട്ടിപ്പൊളിച്ചാണ് അകത്തുകടന്നത്.

വീട്ടിലെ താമസക്കാർ മുറിക്കുള്ളിൽ പൂട്ടിയിരുന്നതിനാൽ ആക്രമണം നേരിട്ടില്ല. സംഭവത്തിൽ ആർക്കും പരുക്കുകളുമേറ്റിട്ടില്ല. വീട്ടികാർ വെടിയുതിർക്കുന്ന ശബ്ദം കേട്ടതായി പോലീസ് പറഞ്ഞു. വിവരമറിഞ്ഞ് മിനിറ്റുകൾക്കുള്ളിൽ പോലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതികൾ ഓടി രക്ഷപ്പെട്ടു. ഇത് ലക്ഷ്യം വെച്ചുള്ള ആക്രമണമായിരുന്നുവെന്നും പ്രതികൾക്കായി അന്വേഷണം നടത്തിവരികയാണെന്നും പോലീസ് പറഞ്ഞു.

You might also like

കാനഡയിൽനിന്ന് വേർപെട്ട് സ്വതന്ത്ര രാജ്യമായാൽ ക്യൂബെക്കിൽ കുറഞ്ഞ നികുതിയും ഉയർന്ന പെൻഷനും; പ്രഖ്യാപനവുമായി പി.ക്യു നേതാവ് പോൾ സെന്റ് പിയറി പ്ലാമോണ്ടൻ

അമേരിക്കൻ വിമാനവാഹിനിക്കപ്പലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

2025ൽ‍ നോവ സ്കോഷിയ പവർ കമ്പനിയിലുണ്ടായ സൈബർ ആക്രമണത്തിൽ ചോർന്നത് ഒൻപത് ലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങൾ

കാൽഗറിയിലെ നദീതീരത്തുള്ള സർക്കാർ ഭൂമി വിൽപ്പനയ്ക്ക്; ആൽബർട്ട സർക്കാരിന്റെ നിർണ്ണായക നീക്കം

ഹോർമുസ് കടലിടുക്ക് അടഞ്ഞാൽ ലോകം പട്ടിണിയിലേക്ക്; വിദഗ്ധർ

കാനഡയിലെ അന്താരാഷ്ട്ര വിദ്യാർത്ഥി പദ്ധതിയിൽ ഗുരുതര വീഴ്ച; ലക്ഷക്കണക്കിന് കേസുകളിൽ അന്വേഷണമില്ലെന്ന് ഓഡിറ്റർ ജനറൽ

Top Picks for You
Top Picks for You