newsroom@amcainnews.com

കനേഡിയൻ സോഫ്റ്റ്‌വുഡ് ഇറക്കുമതി തീരുവ 35.19% ആയി വർധിപ്പിച്ച് യുഎസ്

സോഫ്റ്റ്‌വുഡ് ഇറക്കുമതിക്ക് തീരുവ വർധിപ്പിക്കാനുള്ള യുഎസ് തീരുമാനം കനേഡിയൻ തടി വ്യവസായ മേഖലയ്ക്ക് ആശങ്കയാകുന്നു. കനേഡിയൻ സോഫ്റ്റ്‌വുഡ് ഇറക്കുമതി തീരുവ 14.63% വർധിപ്പിച്ചതായി ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചു. കാനഡയിൽ നിന്നുള്ള തടിക്ക് അന്യായമായ സബ്സിഡി ലഭിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഈ നീക്കമെന്നും അധികൃതർ വ്യക്തമാക്കി.

ഈ നീക്കം ഇരു രാജ്യങ്ങളിലെയും സമൂഹങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് ബ്രിട്ടിഷ് കൊളംബിയയിലെ വ്യാപാരികൾ പറയുന്നു. വർധന അസംബന്ധമാണെന്ന് ബ്രിട്ടിഷ് കൊളംബിയ വനംവകുപ്പ് മന്ത്രി രവി പർമർ പ്രതികരിച്ചു. ഇതിനെതിരെ നിയമപരമായി പോരാടുമെന്നും അദ്ദേഹം അറിയിച്ചു. കാനഡയിലെ വനമേഖലകളെ ആശ്രയിച്ചു കഴിയുന്ന ജനങ്ങൾക്ക് ഇത് വെല്ലുവിളിയാകുമെന്നും, യുഎസ് നിർമ്മാണ മേഖലയിൽ ചെലവ് വർധിപ്പിക്കുമെന്നും ബി.സി. ലംബർ ട്രേഡ് കൗൺസിൽ പ്രസിഡന്റ് കുർട്ട് നിക്വിഡെറ്റ് പറഞ്ഞു. ഇരു രാജ്യങ്ങളിലെയും സർക്കാരുകൾ ഈ തർക്കം എത്രയും വേഗം പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനിടെ, കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി വ്യവസായത്തെ സഹായിക്കാൻ 70 കോടി ഡോളറിന്റെ വായ്പാ ഗ്യാരണ്ടികളും 50 കോടി ഡോളറിന്റെ ദീർഘകാല സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.

You might also like

എണ്ണ ഉൽപ്പാദനം വീണ്ടും വർധിപ്പിക്കാൻ ഒപെക്‌സ് പ്ലസ് രാജ്യങ്ങളുടെ തീരുമാനം; പ്രതിദിനം 5,47,000 ബാരൽ എണ്ണ അധികം ഉൽപ്പാദിപ്പിക്കും

Blockweeയുടെ സഹസ്ഥാപകനായ ഇന്ത്യൻ സംരംഭകൻ ആയുഷ് പഞ്ച്മിയയുടെ പാസ്‌പോർട്ടും പണവും സ്‌പെയിനിൽ വെച്ച് മോഷണം പോയി

രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ലഭിക്കുക എന്ന സദുദ്ദേശ്യത്തോടെ ഡോ. ഹാരിസ് ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കുന്നതിനെക്കാൾ അദ്ദേഹത്തിനെതിരായ നടപടികൾക്കാണ് അധികാരികൾ ശ്രമിച്ചതെന്ന് ഡോക്ടർമാരുടെ സംഘടന

ഒന്റാരിയോയിലെ ആശുപത്രിയിൽ മനുഷ്യ ഹൃദയ ഗവേഷണങ്ങൾക്കായി നായ്ക്കുട്ടികളെ പരിശോധനയ്ക്ക് വിധേയമാക്കി കൊല്ലുന്നതായി ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട്

തൊഴിലില്ലായ്മ നിരക്കില്‍ മാറ്റമില്ല:സ്റ്റാറ്റിസ്റ്റിക്‌സ്കാനഡ

ക്രിമിനൽ തട്ടിപ്പ് കേന്ദ്രങ്ങളുമായി ബന്ധം; ആറ് മാസങ്ങൾക്കുള്ളിൽ 6.8 മില്യൺ അക്കൗണ്ടുകൾ നീക്കം ചെയ്ത് വാട്‌സ്ആപ്പ്

Top Picks for You
Top Picks for You