newsroom@amcainnews.com

യുഎസ് വീസയ്ക്ക് ബോണ്ട് വരുന്നു; 15,000 ഡോളർ വരെ ഈടാക്കാൻ സാധ്യത

യുഎസ് സന്ദർശക, ബിസിനസ് വീസകൾക്ക് ബോണ്ട് നിർബന്ധമാക്കിയേക്കുമെന്ന് സൂചന. 15,000 ഡോളർ വരെ (ഏകദേശം 11 ലക്ഷം രൂപ) ബോണ്ട് ഈടാക്കുന്ന പൈലറ്റ് പ്രോഗ്രാമിന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് രൂപം നൽകുന്നതായാണ് റിപ്പോർട്ട്. വീസ കാലാവധി കഴിഞ്ഞിട്ടും യുഎസ്സിൽ തുടരുന്നവരുടെ എണ്ണം കൂടുതലുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്കായിരിക്കും ഈ പുതിയ നിയമം പ്രധാനമായും ബാധകമാകുക. വീസ വ്യവസ്ഥകൾ ലംഘിക്കുന്ന സന്ദർശകർ കാരണം സർക്കാരിന് സാമ്പത്തിക ബാധ്യത ഉണ്ടാകാതിരിക്കാനാണ് ഈ നടപടിയെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.

വീസ നിയമങ്ങൾ കൂടുതൽ കർശനമാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് ഈ നീക്കം. 5000, 10,000 അല്ലെങ്കിൽ 15,000 ഡോളർ എന്നിങ്ങനെയായിരിക്കും ബോണ്ട് തുക. 12 മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ബോണ്ട് ഏർപ്പെടുത്തുന്ന രാജ്യങ്ങളുടെ അന്തിമ പട്ടിക പിന്നീട് പുറത്തുവിടും.

You might also like

ഇനി ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് ചിത്രങ്ങളും ഡിപിയാക്കാം: പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്

കെബെക്കില്‍ ഡോക്ടര്‍മാരുടെ എഐ വിഡിയോ ഉപയോഗിച്ച് തട്ടപ്പുകളുടെ എണ്ണം വര്‍ധിക്കുന്നു

തീപിടുത്തമുണ്ടായെന്ന് ഐഫോൺ എസ്ഒഎസ് അലേർട്ട്: ഹെലികോപ്റ്ററുമായി രക്ഷാപ്രവർത്തനത്തിനിറങ്ങി വെർനോൺ സെർച്ച് ആൻഡ് റെസ്‌ക്യൂ സം​​ഘം; ഒടുവിൽ സന്ദേശം സാങ്കേതിക പിഴവെന്ന് കണ്ടെത്തി

ട്രംപിന് നൊബേല്‍ സമ്മാനം നല്‍കണമെന്ന ആവശ്യപ്പെട്ട കംബോഡിയയും

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം

ആകാശച്ചുഴിയിൽപ്പെട്ട ഡെൽറ്റ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി; സാൾട്ട് ലേക്കിൽനിന്ന് ആംസ്റ്റർഡാമിലേക്ക് പറന്ന വിമാനം മിനിയാപൊളിസ് എയർപോർട്ടിൽ ഇറക്കിയത്

Top Picks for You
Top Picks for You