newsroom@amcainnews.com

600 വര്‍ഷത്തെ ‘നിദ്ര’ വെടിഞ്ഞു; റഷ്യയില്‍ വന്‍ അഗ്‌നിപര്‍വത സ്‌ഫോടനം

600 വര്‍ഷങ്ങള്‍ക്ക് ശേഷം റഷ്യയില്‍ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചു. റഷ്യയിലെ കാംചത്കയിലെ ക്രാഷെനിന്നിക്കോവ് അഗ്‌നിപര്‍വതമാണ് ഒറ്റ രാത്രികൊണ്ട് പൊട്ടിത്തെറിച്ചത്.കഴിഞ്ഞയാഴ്ച 8.8 തീവ്രത രേഖപ്പെടുത്തിയ റഷ്യയുടെ കിഴക്കന്‍ മേഖലയില്‍ ഉണ്ടായ ഭൂകമ്പമാകാം അഗ്‌നിപര്‍വത സ്‌ഫോടനത്തിനു കാരണമെന്നാണ് വിലയിരുത്തല്‍. അഗ്‌നിപര്‍വ്വത സ്‌ഫോടനത്തിനു പിന്നാലെ മേഖലയിലെ വ്യോമഗതാഗത്തിന് ‘ഓറഞ്ച് ഏവിയേഷന്‍ കോഡ്’ നല്‍കിയിട്ടുണ്ട്. വിമാനങ്ങള്‍ക്ക് ഉയര്‍ന്ന അപകടസാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിലൂടെ സൂചിപ്പിക്കുന്നത്.

ക്രാഷെനിന്നിക്കോവ് അഗ്‌നിപര്‍വ്വതം ഒറ്റരാത്രികൊണ്ട് പൊട്ടിത്തെറിച്ചുവെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അഗ്‌നിപര്‍വതത്തില്‍ നിന്ന് അവസാനമായി ലാവാ പ്രവാഹം ഉണ്ടായത് 1463ല്‍ ആണെന്നാണ് സൂചന. അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് 6,000 മീറ്റര്‍ ഉയരത്തില്‍ വരെ ചാരമേഘം എത്തിയതായി അധികൃതര്‍ അറിയിച്ചു. 1,856 മീറ്ററാണ് അഗ്‌നിപര്‍വതത്തിന്റെ ഉയരം. ചാര മേഘം കിഴക്ക് ദിശയില്‍ ശാന്തസമുദ്രത്തിലേക്കു നീങ്ങുന്നതിനാല്‍ ജനജീവിതത്തെ ബാധിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

You might also like

ക്യുബെക്കിൽ പൂച്ചയ്ക്ക് പേവിഷബാധ; ജാഗ്രതാ നിർദ്ദേശം നൽകി ആരോഗ്യവകുപ്പ്

മെക്സിക്കോയിൽ ലൈവ് സ്ട്രീമിനിടെ ടിക്‌ടോക് ഇൻഫ്ലുവൻസർ വെടിയേറ്റ് കൊല്ലപ്പെട്ടു

ലാനാ റീജണല്‍ കണ്‍വെന്‍ഷന്‍ 2026 സെപ്റ്റംബര്‍ 25 മുതല്‍

നോവസ്കോഷ നിയമസഭയിലെ പ്രതിഷേധം: സഭാനടപടികൾ തടസ്സപ്പെടുത്തിയ 36 പേർക്ക് വിലക്ക്

ഹ്യൂസ്റ്റൺ സെൻ്റ് മേരീസ് ഇടവകയുടെ വലിയ പെരുന്നാൾ 16ന്

ജൂലൈയിൽ തൊഴിലില്ലായ്മ നിരക്ക് 6.4% ആയി കുറഞ്ഞു: സ്റ്റാറ്റിസ്റ്റിക്സ് കാനഡ

Top Picks for You
Top Picks for You