newsroom@amcainnews.com

എഴുപതോളം രാജ്യങ്ങള്‍ക്കുളള യുഎസ് അധിക തീരുവ പ്രാബല്യത്തില്‍

എഴുപതിലധികം രാജ്യങ്ങള്‍ക്ക് മേല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചുമത്തിയ അധിക തീരുവ പ്രാബല്യത്തില്‍. 10 മുതല്‍ 41 ശതമാനം വരെ പരസ്പര തീരുവ ചുമത്തുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു. നേരത്തെ ഓഗസ്റ്റ് 1ന് മുമ്പ് വ്യാപാര കരാറുകള്‍ അന്തിമമാക്കണമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

കാനഡയ്ക്ക് മേല്‍ ചുമത്തിയിരുന്ന താരിഫ് നിരക്ക് 25 ശതമാനത്തില്‍ നിന്ന് 35 ശതമാനമാക്കി ഉയര്‍ത്തിയിട്ടുണ്ട്. നിയമവിരുദ്ധ മയക്കുമരുന്ന് പ്രതിസന്ധിയില്‍ നടപടിയെടുക്കുന്നതില്‍ കാനഡ പരാജയപ്പെട്ടത് ചൂണ്ടിക്കാണിച്ചാണ് താരിഫ് നിരക്ക് ഉയര്‍ത്തിയതെന്നാണ് വിശദീകരണം. ഉത്തരവില്‍ ഒപ്പുവെച്ച് ഏഴ് ദിവസത്തിന് ശേഷം പുതിയ താരിഫ് നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. ഓഗസ്റ്റ് 7ന് മുമ്പ് കപ്പലുകളില്‍ കയറ്റുകയും ഒക്ടോബര്‍ 5-നകം അമേരിക്കിയില്‍ എത്തുകയും ചെയ്യുന്ന സാധനങ്ങള്‍ക്ക് പുതിയ നിരക്കുകള്‍ ബാധകമാകില്ല. എന്നാല്‍ കനേഡിയന്‍ ഇറക്കുമതികള്‍ക്ക് ചുമത്തിയിരിക്കുന്ന 35 ശതമാനം താരിഫ് ഓഗസ്റ്റ് 1-ന് തന്നെ പ്രാബല്യത്തില്‍ വരും. ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയിരിക്കുന്നത് 25 ശതമാനം അധിക നികുതിയാണ്. വ്യാപാര രീതികളിലെ ദീര്‍ഘകാല അസന്തുലിതാവസ്ഥയുടെ ഭാഗമായാണ് താരിഫ് ചുമത്തുന്നതെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ നിലപാട്.

സിറിയക്ക് 41%, ലാവോസ്, മ്യാന്‍മര്‍ (ബര്‍മ) 40%, സ്വിറ്റ്‌സര്‍ലന്‍ഡ് 39%, ഇറാഖ്, സെര്‍ബിയ 35%, അള്‍ജീരിയ, ബോസ്‌നിയ ആന്‍ഡ് ഹെര്‍സഗോവിന, ലിബിയ, ദക്ഷിണാഫ്രിക്ക 30%, ഇന്ത്യ, ബ്രൂണൈ, കസാക്കിസ്ഥാന്‍, മോള്‍ഡോവ, ടുണീഷ്യ 25%, ബംഗ്ലാദേശ്, ശ്രീലങ്ക, തായ്വാന്‍, വിയറ്റ്‌നാം 20 %, പാക്കിസ്ഥാന്‍, മലേഷ്യ, ഇന്തോനേഷ്യ, കംബോഡിയ, ഫിലിപ്പീന്‍സ്, തായ്ലന്‍ഡ് 19%, നിക്കരാഗ്വ 18 %, ഇസ്രായേല്‍, ജപ്പാന്‍, തുര്‍ക്കി, നൈജീരിയ, ഘാന 15 %, ബ്രസീല്‍, ബ്രിട്ടന്‍, ഫോക്ക്ലാന്‍ഡ് ദ്വീപുകള്‍ 10 % എന്നിങ്ങനെയാണ് താരിഫ് ചുമത്തിയിരിക്കുന്നത്.

യൂറോപ്യന്‍ യൂണിയനെ സംബന്ധിച്ച് 15 ശതമാനത്തില്‍ കൂടുതല്‍ അമേരിക്കന്‍ തീരുവ നിരക്കുകളുള്ള സാധനങ്ങള്‍ക്ക് പുതിയ താരിഫുകള്‍ ബാധകമല്ല. എന്നാല്‍ 15 ശതമാനത്തില്‍ താഴെ തീരുവ നിരക്കുകളുള്ള സാധനങ്ങള്‍ക്ക് നിലവിലെ തീരുവ നിരക്കില്‍ നിന്ന് 15 ശതമാനം മൈനസ് ചെയ്യുന്ന തരത്തില്‍ താരിഫ് ക്രമീകരിക്കും.

You might also like

പലസ്തീന് രാഷ്ട്ര പദവി: കാനഡയ്‌ക്കെതിരെ ഭീഷണിയുമായി ട്രംപ്

ട്രംപിന് നൊബേല്‍ സമ്മാനം നല്‍കണമെന്ന ആവശ്യപ്പെട്ട കംബോഡിയയും

റഷ്യയിൽ ഭൂചലനത്തിന് പിന്നാലെ അഗ്നിപർവ്വത സ്ഫോടനം

അറ്റ്ലാന്റിക് പ്രവിശ്യകളിൽ അഞ്ചാംപനി പടരുന്നു

ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 78 പേർ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടവരിൽ ഏഴുമാസം ​ഗർഭിണിയായ യുവതിയും

കാനഡയിൽ കുടിയേറ്റ അപേക്ഷകൾ നിരസിച്ചാൽ കത്തുകൾ വഴി നിരസിച്ചതിന്റെ കാരണം വിശദീകരിക്കുമെന്ന് ഐആർസിസി

Top Picks for You
Top Picks for You