newsroom@amcainnews.com

കാൽഗറിയിൽ ലിക്വർ സ്‌റ്റോറിലും ബസ് ഡ്രൈവറെ കത്തിമുനയിൽ നിർത്തിയും മോഷണം; പെൺകുട്ടികൾ അടക്കമുള്ള കൗമാരക്കാരുടെ സംഘം പിടിയിൽ, അറസ്റ്റിലായവരിൽ 11 വയസ്സുകാരനും

കാൽഗറി: കാൽഗറിയിൽ ലിക്വർ സ്‌റ്റോറിൽ നടത്തിയ കവർച്ചാ കേസിലും ബസ് ഡ്രൈവറെ കത്തിമുനയിൽ നിർത്തി മോഷണം നടത്തിയ കേസിലുമായി ഒരു കൂട്ടം കൗമാരക്കാർ അറസ്റ്റിൽ. അറസ്റ്റിലായവരുടെ സംഘത്തിൽ 11 വയസ്സ് പ്രായമുള്ള ആൺകുട്ടിയും ഉൾപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി 11.45 ഓടെ എൾട്ടൺ സ്‌റ്റേഷനിൽ പാർക്ക് ചെയ്തിരുന്ന ബസിലുണ്ടായിരുന്ന ഡ്രൈവർക്ക് നേരെയാണ് കവർച്ചാശ്രമമുണ്ടായത്. ഡ്രൈവറുടെ അടുത്തേക്ക് കത്തിയുമായി വന്ന കൗമാരക്കാരൻ ഭീഷണിപ്പെടുത്തി ഫോണും പണവും നൽകാൻ പറയുകയുകയായിരുന്നുവെന്ന് കാൽഗറി പോലീസ് പറഞ്ഞു. പിന്നീട് ആൺകുട്ടി ബസിന് പുറത്ത് നിന്ന ഒരു കൂട്ടം യുവാക്കളുടെ കൂടെ പോവുകയായിരുന്നു.

ബസ് ഡ്രൈവർ ഉടൻ സംഭവം പോലീസിൽ അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ 25 അവന്യു എസ്ഡബ്ല്യു, മക്ലിയോഡ് ട്രെയിലിൽ നിന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തു. കവർച്ചയുമായി ബന്ധപ്പെട്ട് 11 കാരനെ അറസ്റ്റ് ചെയ്ത് മാതാപിതാക്കൾക്കൊപ്പം വിട്ടു. കാനഡയിലെ ക്രിമിനൽ കോഡ് പ്രകാരം 12 വയസ്സിന് താഴെയുള്ള കുട്ടിയുടെ മേൽ കുറ്റം ചുമത്താൻ കഴിയില്ല.

കൂടുതൽ അന്വേഷണത്തിൽ ഒരു മണിക്കൂർ മുമ്പ് നഗരത്തിലെ മദ്യവിൽപ്പനശാലയിൽ നടന്ന കവർച്ചയുമായി കൗമാരപ്രായക്കാരുടെ സംഘത്തിന് ബന്ധമുണ്ടെന്ന് കണ്ടെത്തി. 11 അവന്യു SW, 5 സ്ട്രീറ്റ് SWഎന്നിവയ്ക്ക് സമീപമുള്ള ഒരു കടയിൽ കയറി 200 ഡോളറിൽ കൂടുതൽ വില വരുന്ന നിരവധി മദ്യക്കുപ്പികൾ സംഘം മോഷ്ടിച്ചതായി പോലീസ് പറഞ്ഞു. ഇവരിൽ 14 വയസ്സുള്ള പെൺകുട്ടിക്കെതിരെ കേസെടുത്തിട്ടുണ്ട്. മദ്യശാലയിൽ നിന്ന് മോഷണം നടത്തിയതുമായി ബന്ധപ്പെട്ട് 16 വയസ്സുള്ള പെൺകുട്ടിക്കെതിരെയും കേസെടുത്തിട്ടുണ്ട്.

You might also like

ദുബായില്‍ നടന്ന പ്രീമിയര്‍ ഷോയില്‍ ഗംഭീര പ്രേക്ഷകാഭിപ്രായങ്ങള്‍ നേടി സുമതി വളവ് : ചിത്രം നാളെ മുതല്‍ തിയേറ്ററുകളിലേക്ക്

ചിലവ് ചുരുക്കി കാനഡ: സർക്കാർ ജീവനക്കാർക്ക് സോഫ്റ്റ്‌ഫോൺ

യുഎസ് താരിഫ് വർധന നിരാശാജനകം; ഡാനിയേൽ സ്മിത്ത്

എഡ്മണ്ടനിൽ ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റിക്കെതിരെ ആക്രമണം വർധിക്കുന്നു

കെബെക്കില്‍ ഡോക്ടര്‍മാരുടെ എഐ വിഡിയോ ഉപയോഗിച്ച് തട്ടപ്പുകളുടെ എണ്ണം വര്‍ധിക്കുന്നു

തീരുവ വര്‍ധന: പ്രതികാര തീരുവ ചുമത്തണമെന്ന് ഡഗ് ഫോര്‍ഡ്

Top Picks for You
Top Picks for You