newsroom@amcainnews.com

റഷ്യയിൽ ഭൂചലനത്തിന് പിന്നാലെ അഗ്നിപർവ്വത സ്ഫോടനം

തീവ്ര ഭൂചലനത്തിന് ശേഷം ക്ല്യൂചെവ്സ്കോയ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതായി റഷ്യൻ അക്കാദമി ഓഫ് സയൻസസ് അറിയിച്ചു. അഗ്നിപർവ്വതം സമുദ്രനിരപ്പിൽ നിന്ന് മൂന്ന് കിലോമീറ്റർ ഉയരത്തിൽ വരെ ചാരം പുറത്തേക്ക് തള്ളിയതായി റഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കനോളജി ആൻഡ് സീസ്‌മോളജിയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

1952 ന് ശേഷം കംചത്കയിൽ അനുഭവപ്പെട്ട ഏറ്റവും ശക്തമായ ഭൂചലനമാണ് ഇന്നലെയുണ്ടായത്. റിക്ടർ സ്കെയിലിൽ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് നൽകിയിരുന്നു. അപകടകരമായ മേഖലകളിലെ തീരപ്രദേശങ്ങളിൽ നിന്ന് മാറിനിൽക്കാൻ നിവാസികളോട് അഭ്യർത്ഥിക്കുകയും കാംചത്ക, സഖാലിൻ ഒബ്ലാസ്റ്റ് എന്നീ രണ്ട് മേഖലകളിലെ സർക്കാരുകൾ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു.

You might also like

പ്രൊഫ. എം.കെ സാനു അന്തരിച്ചു

അഞ്ചാംപനി പടരുന്നു; ആൽബർട്ട കാൻസർ സെന്ററുകളിൽ നിയന്ത്രണം

ഇസ്രയേൽ കൂട്ടക്കുരുതി: യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഗാസയില്‍

പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കും: കാർണി

ഇനി ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് ചിത്രങ്ങളും ഡിപിയാക്കാം: പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്

എഡ്മണ്ടനിൽ ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റിക്കെതിരെ ആക്രമണം വർധിക്കുന്നു

Top Picks for You
Top Picks for You