പുതിയ റീട്ടെയിൽ യുഗത്തിൽ മികച്ച മത്സരം കാഴ്ച്ചവെക്കുന്നതിനായി ചില തസ്തികകൾ ഒഴിവാക്കുമെന്ന് കനേഡിയൻ ടയർ. ഈ മാറ്റങ്ങൾ ബുദ്ധിമുട്ടുള്ളതാണെങ്കിലും,റീട്ടെയിൽ വ്യാപാരി എന്ന നിലയിൽ ശക്തമായി തുടരാനും, തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും, വരും വർഷങ്ങളിൽ കാനഡയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് സംഭാവന നൽകാനും ഈ നടപടി ആവശ്യമാണെന്ന് കമ്പനി പറഞ്ഞു.
അതേസമയം എത്ര ജീവനക്കാരെ പിരിച്ചുവിട്ടുവെന്നോ ഏതൊക്കെ തസ്തികകളെയാണ് ഇത് ബാധിക്കുന്നതെന്നോ കനേഡിയൻ ടയർ വ്യക്തമാക്കിയില്ല.