newsroom@amcainnews.com

വ്യാപാര കരാര്‍ വൈകുന്നു; ഇന്ത്യയ്ക്ക് 25% നികുതി; ട്രംപ്

ഇന്ത്യ-യുഎസ് വ്യാപാരകരാറിന് ഉടന്‍ തീരുമാനമാകാത്ത സാഹചര്യത്തിൽ, ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് 20 മുതല്‍ 25 ശതമാനം വരെ നികുതി ചുമത്തുമെന്ന് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഓഗസ്റ്റ് ഒന്നിനകം കരാര്‍ യാഥാര്‍ത്ഥ്യമായില്ലെങ്കില്‍ ഇന്ത്യ 25 ശതമാനം താരിഫ് നല്‍കേണ്ടി വരുമെന്ന് ട്രംപ് പറഞ്ഞു. ഇന്ത്യ തന്റെ സുഹൃത്താണെന്നും എന്നാല്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ ഉയര്‍ന്ന താരിഫുകള്‍ ഈടാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏപ്രില്‍ 2-ന് ഇന്ത്യയുടെ ചില ഉല്‍പ്പന്നങ്ങള്‍ക്ക് 26 ശതമാനം താരിഫ് ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് അത് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. ജപ്പാന്‍ ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളുമായി ട്രംപ് ഭരണകൂടം ഇതിനോടകം വ്യാപാര കരാറുകളില്‍ ഒപ്പുവെച്ചിട്ടുണ്ട്.

You might also like

എസ്‌എഫ്‌ഐ സമരത്തിലെ ബ്ലേഡ് പ്രയോഗം: സമഗ്രമായ അന്വേഷണം നടത്തുമെന്ന് രമേശ് ചെന്നിത്തല

പിആർ നിയമങ്ങൾ പരിഷ്കരിച്ച് ഒൻ്റാരിയോ: സ്ഥിര താമസത്തിന് ഇനി വർക്ക്ഫോഴ്സ് പ്രയോറിറ്റി സ്ട്രീം

താമരശ്ശേരിയിൽ വൻ വ്യാജചാരായ വേട്ട: 110 ലിറ്റർ ചാരായം എക്സൈസ് പിടികൂടി

ഇറാനിൽ എംബസി തുറക്കാൻ പദ്ധതിയില്ല: അനിത ആനന്ദ്

കാനഡയിലെ ആരോഗ്യ മേഖല കടുത്ത പ്രതിസന്ധിയിൽ: റിപ്പോർട്ട്

റെജീനയിൽ മുസ്ലിം പള്ളികൾക്ക് നേരെ ഭീഷണി; സുരക്ഷ കർശനമാക്കി

Top Picks for You
Top Picks for You