newsroom@amcainnews.com

പലസ്തീനെ അംഗീകരിക്കണം: ലിബറൽ എംപിമാർ

പലസ്തീനെ രാജ്യമായി അംഗീകരിക്കുന്നതിൽ ഫ്രാൻസിൻ്റെ പാത പിന്തുടരണമെന്ന് കനേഡിയൻ സർക്കാരിനോട് പരസ്യമായി ആവശ്യപ്പെട്ട് ലിബറൽ പാർട്ടി പാർലമെൻ്റ് അംഗങ്ങൾ. സ്വതന്ത്ര രാഷ്ട്രമായി പലസ്തീനെ അംഗീകരിക്കുന്നതിൽ കാനഡ ഫ്രാൻസിനൊപ്പം നിൽക്കണമെന്ന് ടൊറന്റോ എംപി സൽമ സാ ഹിദ് പറഞ്ഞു. പലസ്തീൻ ജനതയ്ക്ക് നീതി ലഭിക്കാൻ ഈ അംഗീകാരം ആവശ്യമാണെന്ന് ടൊറന്റോ മിസ്സിസാഗ സെൻ്റർ എംപി ഫാരിസ് അൽ സൗദും സോഷ്യൽ മീഡിയയിൽ കുറിച്ചു.

സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന യുണൈറ്റഡ് നേഷൻസ് ജനറൽ അസംബ്ലിയിൽ ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ ‘പലസ്തീൻ രാഷ്ട്ര’ ത്തെ ഔദ്യോഗികമായി അംഗീകരിക്കാൻ ഉദ്ദേശിക്കുന്നതായി അറിയിച്ചിരുന്നു. പ്രധാനമന്ത്രി മാർക്ക് കാർണി സമാനമായ നടപടി സ്വീകരിക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹത്തിൻ്റെ ഓഫീസ് പ്രതികരിച്ചിട്ടില്ല. പകരം, ഇസ്രയേലികൾക്കും പലസ്തീനികൾക്കും സമാധാനവും സുരക്ഷയും ഉറപ്പുനൽകുന്ന ദ്വിരാഷ്ട്ര പരിഹാരത്തെ കാനഡ പിന്തുണയ്ക്കുന്നു എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

You might also like

ബോക്സോഫീസില്‍ ഞെട്ടിക്കുന്ന കളക്ഷനുമായി ‘സുമതി വളവ്’ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കുന്നു

എഡ്മണ്ടനിൽ ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റിക്കെതിരെ ആക്രമണം വർധിക്കുന്നു

യുഎസ് താരിഫ് വർധന നിരാശാജനകം; ഡാനിയേൽ സ്മിത്ത്

മസ്‌കിന്റെ സ്റ്റാർലിങ്കിനോട് ‘കടക്ക് പുറത്ത്’; 100 മില്യൺ ഡോളറിന്റെ കരാർ റദ്ദാക്കി ഒന്റാരിയോ സർക്കാർ

ബാങ്ക് ഓഫ് കാനഡയുടെ പലിശ നിരക്ക് പ്രഖ്യാപനം ഇന്ന്

അഞ്ചാംപനി പടരുന്നു; ആൽബർട്ട കാൻസർ സെന്ററുകളിൽ നിയന്ത്രണം

Top Picks for You
Top Picks for You