അമേരിക്കയിലെ ഡെന്‍വര്‍ വിമാനത്താവളത്തില്‍ നിന്നും പറന്ന് ഉയരുന്നതിനിടെ വിമാനത്തില്‍ നിന്നും തീയും പുകയും. പുക ഉയര്‍ന്നതിനെ തുടര്‍ന്ന് വിമാനം തിരിച്ചിറക്കി യാത്രക്കാരെ സാഹസികമായി ഒഴിപ്പിച്ചു. ഡെന്‍വര്‍ വിമാനത്താവളത്തില്‍ നിന്നും മിയാമിയിലേക്കുള്ള ബോയിങ് 737 മാക്‌സ് 8 വിമാനത്തിലാണ് സംഭവം.
ലാന്‍ഡിങ് ഗിയറിലുണ്ടായ പ്രശ്‌നമാണ് തീയ്ക്ക് കാരണമെന്ന് കരുതുന്നു. 173 യാത്രക്കാരും 6 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരെയും സുരക്ഷിതരായി പുറത്തേക്ക് എത്തിക്കാന്‍ കഴിഞ്ഞതായി വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. ഇവരില്‍ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്.