newsroom@amcainnews.com

റഷ്യന്‍ വിമാനം ചൈന അതിര്‍ത്തിയില്‍ തകര്‍ന്നുവീണു; വിമാനത്തില്‍ 50 യാത്രക്കാര്‍

ആറ് ജീവനക്കാരടക്കം 49 പേരുമായി പറന്ന റഷ്യന്‍ യാത്രാ വിമാനം കിഴക്കന്‍ അമുര്‍ മേഖലയില്‍ തകര്‍ന്നുവീണു. സൈബീരിയന്‍ എയര്‍ലൈനായ അങ്കാരയുടെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തില്‍ കുട്ടികളടക്കം ഏകദേശം 50 യാത്രക്കാരുണ്ടായിരുന്നതായും ആരും രക്ഷപ്പെടാന്‍ സാധ്യതയില്ലെന്നും പ്രാദേശിക അധികൃതര്‍ അറിയിച്ചു.

ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന അമുര്‍ മേഖലയിലെ ടിന്‍ഡ പട്ടണത്തിലേക്ക് അടുക്കുമ്പോഴാണ് വിമാനം റഡാര്‍ സ്‌ക്രീനില്‍ നിന്ന് അപ്രത്യക്ഷമായത്. വിമാനത്തില്‍ അഞ്ച് കുട്ടികളും ആറ് ജീവനക്കാരും ഉള്‍പ്പെടെ 49 പേരുണ്ടായിരുന്നതായി റീജിയണല്‍ ഗവര്‍ണര്‍ വാസിലി ഓര്‍ലോവ് പറഞ്ഞു. റഷ്യയുടെ അടിയന്തര മന്ത്രാലയം നടത്തിയ തിരച്ചിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

മോശം കാലാവസ്ഥയും കാഴ്ചക്കുറവും കാരണം ലാന്‍ഡ് ചെയ്യുന്നതിനിടെ ജീവനക്കാര്‍ക്ക് സംഭവിച്ച പിഴവാണ് അപകടകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. 1950-കളില്‍ നിര്‍മ്മിച്ച അന്റോനോവ് ആന്‍-24 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ചരക്ക്, യാത്രാ ഗതാഗതങ്ങള്‍ക്കായി റഷ്യയില്‍ ഈ വിമാനം വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

You might also like

വാൻകൂവറിലെ മൂന്നിലൊന്ന് തൊഴിലാളികൾക്കും അവശ്യവസ്തുക്കൾ വാങ്ങാൻ വേണ്ട വേതനം പോലും ലഭിക്കുന്നില്ലെന്ന് റിപോർട്ട്

ബ്രിട്ടിഷ് കൊളംബിയ ഖനിയിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തി

കെബെക്കില്‍ ഡോക്ടര്‍മാരുടെ എഐ വിഡിയോ ഉപയോഗിച്ച് തട്ടപ്പുകളുടെ എണ്ണം വര്‍ധിക്കുന്നു

അമേരിക്കൻ തീരുവ: കാനഡയിൽ പല സാധനങ്ങളുടെയും വില ഇനിയും വലിയ തോതിൽ കൂടിയേക്കുമെന്ന് റിപ്പോർട്ട്

പലസ്തീന് രാഷ്ട്ര പദവി: കാനഡയ്‌ക്കെതിരെ ഭീഷണിയുമായി ട്രംപ്

യുഎസ് ഡോളറിനെതിരെ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍

Top Picks for You
Top Picks for You