newsroom@amcainnews.com

ബെല്‍ജിയത്തില്‍ മ്യൂസിക്ക് ഫെസ്റ്റിവലിനിടെ കനേഡിയന്‍ യുവതി മരിച്ചു

ബെല്‍ജിയത്തിലെ ബൂമില്‍ നടന്ന ടുമാറോലാന്‍ഡ് മ്യൂസിക്ക് ഫെസ്റ്റിവലിനിടെ 35 വയസ്സുള്ള കനേഡിയന്‍ യുവതി മരിച്ചതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിനിടെ യുവതിക്ക് സുഖമില്ലാതാവുകയും ആശുപത്രയില്‍ പ്രവേശിപ്പിച്ചതായും ടുമാറോലാന്‍ഡ് വക്താവ് ഡെബ്ബി വില്‍ംസെന്‍ പറഞ്ഞു. എന്നാല്‍ ശനിയാഴ്ച രാവിലെ യുവതി മരിച്ചതായി ഫെസ്റ്റിവല്‍ സംഘാടകരെ അറിയിച്ചതായി ഡെബ്ബി വില്‍ംസെന്‍ വ്യക്തമാക്കി.

മരണകാരണം ആന്റ്വെര്‍പ്പ് പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസ് അന്വേഷിച്ചുവരികയാണെന്ന് വില്‍ംസെന്‍ പറയുന്നു. യുവതിയെക്കുറിച്ചുള്ള വിവരങ്ങളൊന്നും ആന്റ്വെര്‍പ്പ് പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസ് പുറത്തുവിട്ടിട്ടില്ല. ബെല്‍ജിയത്തില്‍ കനേഡിയന്‍ യുവതി മരിച്ചതായി ഗ്ലോബല്‍ അഫയേഴ്സ് കാനഡ സ്ഥിരീകരിച്ചു. പ്രാദേശിക അധികാരികളുമായി വകുപ്പ് ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടില്ലെന്ന് ഗ്ലോബല്‍ അഫയേഴ്സ് കാനഡ വക്താവ് സബ്രീന വില്യംസ് പറഞ്ഞു.

You might also like

ബാങ്ക് ഓഫ് കാനഡയുടെ പലിശ നിരക്ക് പ്രഖ്യാപനം ഇന്ന്

പ്രൊഫ. എം.കെ സാനു അന്തരിച്ചു

നയാഗ്രയിൽ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്: ജാഗ്രതാ നിർദേശം നൽകി ഒപിപി

ടൊറോൻറോ രാജ്യാന്തരചലച്ചിത്രമേളയിൽ ഇടം നേടി ഇന്ത്യയിൽ നിന്നുള്ള മൂന്നു ചിത്രങ്ങൾ

തീരുവ വര്‍ധന: പ്രതികാര തീരുവ ചുമത്തണമെന്ന് ഡഗ് ഫോര്‍ഡ്

കനേഡിയൻ ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 35% ആയി ഉയർത്തി യുഎസ്

Top Picks for You
Top Picks for You