റഷ്യയില്‍ തുടര്‍ച്ചയായ ഭൂചലനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച സൂനാമി മുന്നറിയിപ്പ് പിന്‍വലിച്ചതായി പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. ഞായറാഴ്ച റഷ്യയെ നടുക്കി കംചാട്ക തീരത്ത് അഞ്ച് ഭൂചലനങ്ങളാണ് ഉണ്ടായത്. 6.7 മുതല്‍ 7.4 വരെ തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളാണ് ഉണ്ടായതെന്ന് അധികൃതര്‍ പറഞ്ഞു.
പത്ത് കിലോമീറ്റര്‍ ആഴത്തില്‍, കംചാട്കയുടെ കിഴക്കന്‍ തീരത്താണ് ഭൂചലനങ്ങള്‍ ഉണ്ടായത്. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭൂചലനത്തെ തുടര്‍ന്ന് റഷ്യന്‍ അടിയന്തര സേവന വിഭാഗമാണ് നേരത്തെ പ്രദേശത്ത് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.