പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി തന്റെ ബ്ലൈന്‍ഡ് ട്രസ്റ്റിലെ എല്ലാ ആസ്തികളും വിറ്റ് സാമ്പത്തിക സുതാര്യത ഉറപ്പാക്കണമെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് പിയേര്‍ പൊളിയേവ്. കാര്‍ണിയുടെ ബ്ലൈന്‍ഡ് ട്രസ്റ്റ് സംവിധാനം ഭിന്നതാല്‍പര്യം (conflict of interest) ഒഴിവാക്കാന്‍ പര്യാപ്തമല്ലെന്ന് അദ്ദേഹം ആരോപിക്കുന്നു.
ബ്ലൈന്‍ഡ് ട്രസ്റ്റ് രൂപീകരിക്കുമ്പോള്‍ കാര്‍ണിക്ക് അതിലെ ആസ്തികളെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും, അദ്ദേഹത്തിന് വ്യക്തിപരമായ നേട്ടം ലഭിച്ചേക്കുവാനുള്ള സാധ്യതകളിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നും പൊളിയേവ് പറയുന്നു. പ്രധാനമന്ത്രി തന്റെ നിക്ഷേപങ്ങള്‍ പൂര്‍ണമായും വിറ്റ് ഒരു ട്രസ്റ്റിന് കൈമാറി, അദ്ദേഹത്തിന്റെ എല്ലാവിധ സാമ്പത്തിക കാര്യങ്ങളും സുതാര്യമാക്കി ഇടപാടുകളില്‍ നിന്നും മാറി നില്‍ക്കണമെന്ന് പൊളിയേവ് ആവശ്യപ്പെട്ടു.
അതേസമയം മാര്‍ക്ക് കാര്‍ണി എത്തിക്‌സ് കമ്മിഷണറുമായി സഹകരിച്ച്, നിലവിലുള്ള നിയമങ്ങള്‍ക്കനുസരിച്ചാണ് ബ്ലൈന്‍ഡ് ട്രസ്റ്റ് സ്ഥാപിച്ചതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.