കുടിയേറ്റ വിഷയത്തിൽ രാജ്യം കർശനമായ നിലപാട് സ്വീകരിക്കണമെന്ന് കൺസർവേറ്റീവ് നേതാവ് പിയറി പൊയിലീവ്രെ. കുടിയേറ്റക്കാരെ നിയന്ത്രിക്കാൻ രാജ്യം പാടുപെടുകയാണെന്നും വരുന്നതിനേക്കാൾ കൂടുതൽ കുടിയേറ്റക്കാർ പോകുന്നത് കാണാനാണ് താൻ ആഗ്രഹിക്കുന്നതെന്നും പൊയിലീവ്രെ പറഞ്ഞു.
അടുത്ത രണ്ട് വർഷത്തിനുള്ളിൽ പെർമിറ്റുകൾ കാലഹരണപ്പെടുന്ന ദശലക്ഷക്കണക്കിന് ആളുകളുടെ വിവരങ്ങൾ തങ്ങളുടെ പക്കലുണ്ടെന്ന് പൊയിലിവ്രെ പറഞ്ഞു. അവരിൽ പലരും പോകാനാണ് സാധ്യത. എങ്കിലും അടുത്ത രണ്ട് വർഷത്തേക്ക് വരുന്നതിനേക്കാൾ കൂടുതൽ ആളുകൾ പോകേണ്ടതുണ്ടെന്നും പൊയിലിവ്രെ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ലിബറൽ സർക്കാർ ഇമിഗ്രേഷൻ വിഷയം കൈകാര്യം ചെയ്തതിനെയും പൊയ്‌ലിവ്രെ വിമർശിച്ചു. രാജ്യത്ത് പ്രവേശിപ്പിക്കപ്പെട്ട ആളുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു. സ്റ്റാറ്റിസ്റ്റിക്സ് കാനഡ ഡാറ്റ പ്രകാരം , മുൻ വർഷങ്ങളിൽ റിപ്പോർട്ട് ചെയ്തതിനേക്കാൾ ഇരട്ടിയോ മൂന്നിരട്ടിയോ വളർച്ചയാണ് ഉണ്ടായത്. 2022 ലും 2023 ലും ജനസംഖ്യ യഥാക്രമം 2.5 ശതമാനവും 3.1 ശതമാനവും വർദ്ധിച്ചു എന്ന് പൊയീലീവ്രെ ഡാറ്റകൾ ചൂണ്ടിക്കാട്ടി വിശദീകരിച്ചു.