newsroom@amcainnews.com

പാർലമെന്റിനു സമീപം നടന്ന പലസ്തീൻ അനുകൂല പ്രതിഷേധത്തെ പിന്തുണച്ചു; 41 പേരെ അറസ്റ്റു ചെയ്‌ത് ലണ്ടൻ പോലീസ്

ലണ്ടൻ: പാർലമെന്റിനു സമീപം നടന്ന പ്രതിഷേധത്തെ പിന്തുണച്ച 41 പേരെ അറസ്റ്റു ചെയ്‌ത് ലണ്ടൻ പോലീസ്. പലസ്തീൻ ആക്ഷൻ എന്ന നിരോധിത പലസ്തീൻ സംഘടനയെ അനുകൂലിച്ചവരെയാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. സമാന സംഭവത്തിൽ കഴിഞ്ഞ ആഴ്‌‌ച 29 പേരെ അറ‌സ്റ്റു ചെയ്‌തിരുന്നു. സംഘടനയെ പന്തുണച്ച് മാഞ്ചസ്റ്ററിലെ പ്രതിഷേധത്തിൽ പങ്കെടുത്ത ഏതാനും പേരെയും കഴിഞ്ഞ ദിവസം ലണ്ടൻ പോലീസ് അറസ്റ്റു ചെയ്‌തിരുന്നു.

ബ്രിട്ടൻ ഇസ്രയേലിനെ പിന്തുണയ്‌ക്കുന്നതിൽ പ്രതിഷേധിച്ച് സംഘടനയിലെ ഏതാനും അംഗങ്ങൾ വ്യോമസേന താവളത്തിൽ അതിക്രമിച്ചുകയറി വിമാനങ്ങൾക്ക് കേടുപാടു വരുത്തിയതിനെ തുടർന്ന് ഈ മാസം ആദ്യം ബ്രിട്ടീഷ് നിയമനിർമാണ സഭ ഭീകരവിരുദ്ധ നിയമപ്രകാരം സംഘടനയെ നിരോധിച്ചിരുന്നു. ഹമാസ്, അൽ–ഖായിദ, ഐഎസ് തുടങ്ങിയ ഭീകരസംഘടനകളുടെ പട്ടികയിലാണ് പലസ്തീൻ ആക്ഷനെയും ഉൾപ്പെടുത്തിയിരിക്കുന്നത്.

You might also like

ഇസ്രയേൽ കൂട്ടക്കുരുതി: യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഗാസയില്‍

ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വംശജന് കുത്തേറ്റു; നാല് പേർ അറസ്റ്റിൽ

പ്രത്യേക വ്യാപാര കരാറുകളിൽ ഏർപ്പെടാത്ത രാജ്യങ്ങളിൽനിന്ന് യുഎസിലേക്കുള്ള ഇറക്കുമതിക്ക് 15 മുതൽ 20 ശതമാനം വരെ മൊത്തത്തിലുള്ള തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ്

ബാങ്ക് ഓഫ് കാനഡയുടെ പലിശ നിരക്ക് പ്രഖ്യാപനം ഇന്ന്

ഇനി ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് ചിത്രങ്ങളും ഡിപിയാക്കാം: പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്

ബോക്സോഫീസില്‍ ഞെട്ടിക്കുന്ന കളക്ഷനുമായി ‘സുമതി വളവ്’ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കുന്നു

Top Picks for You
Top Picks for You