newsroom@amcainnews.com

റഷ്യ-യുക്രെയ്ന്‍ സമാധാനചര്‍ച്ചയ്ക്ക് ആതിഥേയത്വം വഹിക്കാമെന്ന് മാര്‍പാപ്പ

റഷ്യ-യുക്രെയ്ന്‍ സമാധാനചര്‍ച്ചയ്ക്ക് ആതിഥേയത്വം വഹിക്കാന്‍ വത്തിക്കാന്‍ തയാറാണെന്ന് ലിയോ മാര്‍പാപ്പ. യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ചയില്‍ സ്ഥിരസമാധാനമാണ് ഉടന്‍ വേണ്ടതെന്ന് മാര്‍പാപ്പ പറഞ്ഞു. ഇറ്റലിയിലെ മലയോരപട്ടണമായ കസ്റ്റല്‍ ഗണ്‍ദോല്‍ഫോയിലാണു മാര്‍പാപ്പയെ സെലെന്‍സ്‌കി സന്ദര്‍ശിച്ചത്. രണ്ടാഴ്ച അവധി ചെലവഴിക്കാനാണു മാര്‍പാപ്പ ഇവിടെയെത്തിയത്.

സംഘര്‍ഷം അവസാനിപ്പിച്ച് ദീര്‍ഘകാല സമാധാനം കൈവരിക്കുക എന്ന ലക്ഷ്യത്തോടെ റഷ്യയുമായി വത്തിക്കാനില്‍ ചര്‍ച്ച നടത്തുന്നത് സാധ്യമാണെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം വൊളോഡിമിര്‍ സെലെന്‍സ്‌കി സമൂഹമാധ്യമത്തില്‍ കുറിച്ചു.

മാര്‍പാപ്പയായി ചുമതലയേറ്റ് രണ്ടു മാസത്തിനുള്ളില്‍ രണ്ടാം തവണയാണ് ലിയോ മാര്‍പാപ്പ വൊളോഡിമിര്‍ സെലെന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തുന്നത്. വത്തിക്കാനില്‍ മേയ് 18 നായിരുന്നു ഇരുവരുടെയും ആദ്യ കൂടിക്കാഴ്ച. തുടര്‍ന്ന് ജൂണ്‍ നാലിന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനുമായി മാര്‍പാപ്പ ഫോണില്‍ സംസാരിച്ചിരുന്നു. റഷ്യ-യുക്രെയ്ന്‍ സമാധാനചര്‍ച്ചയ്ക്ക് ആതിഥേയത്വം വഹിക്കാന്‍ ലിയോ മാര്‍പാപ്പ താല്‍പര്യം അറിയിച്ചിട്ടുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും മുന്‍പ് പ്രസ്താവിച്ചിരുന്നു.

You might also like

കേരള അസോസിയേഷൻ ഓഫ് ഡാലസ് വാർഷിക പിക്‌നിക് ഒക്ടോബർ 10ന്

മെഗാ സംഗീതവിരുന്നുമായി റിമിയും സംഘവും ഒക്ടോബർ 10-ന് ടൊറൻ്റോയിൽ

Attack on a ship off the coast of Oman again: Twelve injured

ഒമാൻ തീരത്ത് വീണ്ടും കപ്പലിനു നേരെ ആക്രമണം: പന്ത്രണ്ട് പേർക്ക് പരുക്ക്

Canada's employment unexpectedly shrinks in September, jobless rate inches up

കാനഡയിൽ സെപ്റ്റംബറിൽ അപ്രതീക്ഷിതമായി തൊഴിലവസരങ്ങൾ കുറഞ്ഞു; തൊഴില്ലായ്മ നിരക്ക് ഉയർന്നു

സാഹിത്യ നൊബേൽ സ്വന്തമാക്കി കനേഡിയൻ എഴുത്തുകാരി ആൻ കാഴ്‌സൺ

Canadian Army Reorganizes to Strengthen Canada’s Defence

കാനഡയുടെ പ്രതിരോധം ശക്തമാക്കുന്നതിനായി കനേഡിയൻ സൈന്യത്തിനെ പുനഃസംഘടിപ്പിക്കുന്നു

Top Picks for You
Top Picks for You