newsroom@amcainnews.com

പിആർ നിയമങ്ങൾ പരിഷ്കരിച്ച് ഒൻ്റാരിയോ: സ്ഥിര താമസത്തിന് ഇനി വർക്ക്ഫോഴ്സ് പ്രയോറിറ്റി സ്ട്രീം

കാനഡയിൽ സ്ഥിരതാമസമാക്കാൻ (PR) ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികളെയും വിദേശ തൊഴിലാളികളെയും നേരിട്ട് ബാധിക്കുന്ന മാറ്റങ്ങൾ അവതരിപ്പിച്ച് ഒൻ്റാരിയോ സർക്കാർ. നിലവിലുണ്ടായിരുന്ന എട്ട് ഇമിഗ്രേഷൻ സ്ട്രീമുകൾ പൂർണ്ണമായും നിർത്തലാക്കിയ ഇമിഗ്രേഷൻ വകുപ്പ് പകരം ഒൻ്റാരിയോ വർക്ക്ഫോഴ്സ് പ്രയോറിറ്റി സ്ട്രീം (Ontario Workforce Priority Stream) അവതരിപ്പിച്ചു. പ്രവിശ്യാ ഇമിഗ്രേഷൻ ആക്ട് (2015) പ്രകാരമുള്ള വ്യവസ്ഥകളിൽ വരുത്തിയ ഭേദഗതിയിലൂടെ വരുത്തിയ ഈ മാറ്റങ്ങൾ ജൂൺ 26 മുതൽ പ്രാബല്യത്തിൽ വന്നു.

രണ്ട് ഘട്ടങ്ങളായി നടപ്പിലാക്കുന്ന ഇമിഗ്രേഷൻ നവീകരണത്തിന്‍റെ ആദ്യ ഘട്ടമാണ് ഇത്. ഒൻ്റാരിയോയിൽ ജോലി ഉറപ്പാക്കിയ വിദേശികൾക്ക് സ്ഥിരതാമസത്തിനുള്ള നടപടികൾ ലളിതമാക്കുക, പ്രാദേശിക തൊഴിലുടമകൾക്ക് അനുയോജ്യരായ തൊഴിലാളികളെ ദീർഘകാലത്തേക്ക് നിലനിർത്താൻ സഹായിക്കുക തുടങ്ങിയവയാണ് ഈ പരിഷ്കാരത്തിന്‍റെ പ്രധാന ലക്ഷ്യങ്ങൾ. എന്നാൽ, ഇതോടൊപ്പം തന്നെ അപേക്ഷകരുടെ ഭാഷാ നിലവാരത്തിലും വിദ്യാഭ്യാസ യോഗ്യതയിലും ഉയർന്ന മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ ഗ്രാമീണ, വടക്കൻ മേഖലകളിലെ (Rural and Northern Communities) തൊഴിലുടമകൾക്ക് ഇമിഗ്രേഷൻ നടപടികൾ കൂടുതൽ എളുപ്പമാക്കുന്നതിനായി വാർഷിക വരുമാന പരിധിയിൽ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുജനങ്ങളിൽ നിന്നും വിവിധ മേഖലകളിൽ നിന്നുമുള്ള അഭിപ്രായങ്ങൾ ക്രോഡീകരിച്ചാണ് പുതിയ നിയമ നിർമ്മാണം.

നാഷണൽ ഒക്യുപേഷണൽ ക്ലാസിഫിക്കേഷൻ (NOC TEER) അടിസ്ഥാനമാക്കിയാണ് പുതിയ ഒൻ്റാരിയോ വർക്ക്ഫോഴ്സ് പ്രയോറിറ്റി സ്ട്രീമിൽ അപേക്ഷകൾ സ്വീകരിക്കുക. ടീയർ 0, 1, 2, 3 വിഭാഗങ്ങൾ (TEER 0-3), സ്വയം തൊഴിൽ ചെയ്യുന്ന ഡോക്ടർമാർ (Self-employed Physicians), ടീയർ 4, 5 വിഭാഗങ്ങൾ (TEER 4-5) എന്നിങ്ങനെ മൂന്ന് കാറ്റഗറികളായി ഇതിനെ തിരിച്ചിട്ടുണ്ട്.

You might also like
100 Crore Project in Technocity: Johnny Kuruvilla Takes Charge as Xtra G Club COO

ടെക്നോസിറ്റിയിൽ നൂറുകോടി രൂപയുടെ പുതിയ പദ്ധതി: എക്സ്ട്രാ ജി ക്ലബ് സി.ഒ.ഒ ആയി ജോണി കുരുവിള ചുമതലയേറ്റു

Ukraine drone attacks oil tanker off Russia’s Sochi with 23 Indians aboard, all rescued

റഷ്യയിലെ സോച്ചിക്ക് സമീപം 23 ഇന്ത്യക്കാരുള്ള എണ്ണക്കപ്പലിന് നേരെ യുക്രൈൻ ഡ്രോൺ ആക്രമണം: എല്ലാവരെയും രക്ഷപ്പെടുത്തി

‘ഹീറ്റ് പമ്പ് റീബേറ്റ്’ പദ്ധതി: വൻ നിക്ഷേപത്തിനൊരുങ്ങി കാർണി സർക്കാർ

Shell to take 30% stake in Equinor's Bay du Nord oil project in Canada

കാനഡയിലെ ഇക്വിനോറിന്റെ ‘ബേ ഡു നോർഡ്’ എണ്ണ പദ്ധതിയിൽ ഷെൽ 30% ഓഹരി സ്വന്തമാക്കുന്നു

സ്വതന്ത്ര രാജ്യമാകണം: മസ്കിന്‍റെ നിർദ്ദേശം തള്ളി സസ്കാച്വാൻ പ്രീമിയർ സ്കോട്ട് മോ

ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട് അപായപ്പെടുത്തൽ: മുന്നറിയിപ്പ് നൽകി നോർത്ത് വൻകൂവർ RCMP

Top Picks for You
Top Picks for You