എട്ട് രാജ്യങ്ങള്‍ക്ക് മേല്‍ പുതിയ വ്യാപാര തീരുവ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇതില്‍ ബ്രസീലില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ബ്രസീലിന് പുറമേ, അള്‍ജീരിയ, ബ്രൂണൈ, ഇറാഖ്, ലിബിയ, മോള്‍ഡോവ, ഫിലിപ്പീന്‍സ്, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ക്ക് അയച്ച വ്യാപാര തീരുവ സംബന്ധിച്ച കത്തുകള്‍ ട്രംപ് ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ചു. ഓഗസ്റ്റ് 1 മുതല്‍ ഈ തീരുവകള്‍ പ്രാബല്യത്തില്‍ വരും.
ഫിലിപ്പീന്‍സ് (20%), ബ്രൂണെ (25%), മോള്‍ഡോവ (25%), അള്‍ജീരിയ (30%), ലിബിയ (30%), ഇറാഖ് (30%), ശ്രീലങ്ക (30%) എന്നിങ്ങനെയാണ് പുതിയ തീരുവ ട്രംപ് ചുമത്തിയിരിക്കുന്നത്. ബ്രസീലിന് മേലുള്ള ട്രംപിന്റെ ഉയര്‍ന്ന തീരുവ പ്രഖ്യാപനം രാജ്യത്തിന്റെ മുന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോയ്ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന നിയമനടപടികള്‍ക്കുള്ള പ്രതികാരമാണെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ ബ്രസീലിന് ഏര്‍പ്പെടുത്തിയിരിക്കുന്ന 50% താരിഫ് എല്ലാ മേഖലാ താരിഫുകളില്‍ നിന്നും വ്യത്യസ്തമായിരിക്കും എന്നും റിപ്പോര്‍ട്ടുണ്ട്.