newsroom@amcainnews.com

ലോറൻസ് ബിഷ്ണോയി സംഘത്തിലെ പ്രധാനി ഹിമാൻഷു സൂദ് അറസ്റ്റിൽ

ലോറൻസ് ബിഷ്ണോയി സംഘത്തിലെ പ്രധാനി ഹിമാൻഷു സൂദ് പഞ്ചാബിൽ അറസ്റ്റിലായി. കപൂർത്തല ജില്ലയിലെ ഫഗ്വാര സ്വദേശിയാണ്. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗുണ്ടാസംഘത്തലവൻ നമിത് ശർമ്മയുടെ നിർദ്ദേശപ്രകാരമാണ് ഹിമാൻഷു സൂദ് പ്രവർത്തിച്ചിരുന്നതെന്ന് പഞ്ചാബ് പോലീസ് ഡയറക്ടർ ജനറൽ ഗൗരവ് യാദവ് അറിയിച്ചു.

അറസ്റ്റിനിടെ ഹിമാൻഷു സൂദിന്റെ കൈവശം നിന്ന് മൂന്ന് പിസ്റ്റളുകളും ഏഴ് വെടിയുണ്ടകളും കണ്ടെടുത്തു. അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യൽ ഓപ്പറേഷൻ സെൽ പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാളുടെ മറ്റ് കൂട്ടാളികളെ തിരിച്ചറിയുന്നതിനും സംഘത്തിന്റെ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനും വേണ്ടി അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.

You might also like

ടെക്സസിൽ കനത്ത പ്രളയം: 24 മരണം, നിരവധി പേരെ കാണാതായി

ജലവിതരണത്തില്‍ വീണ്ടും ഫ്‌ലൂറൈഡ് ചേര്‍ത്ത് കാല്‍ഗറി

ഇസ്രയേല്‍ ആക്രമിച്ചാല്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി ഇറാന്‍ സൈനിക മേധാവി

ലോക രാജ്യങ്ങൾക്ക് ആശ്വാസമേകുന്ന തീരുമാനം പ്രഖ്യാപിച്ച് ട്രംപ്! പകരം തീരുവ ഈടാക്കുന്ന തീയതി മൂന്നാഴ്ച്ച നീട്ടി; ഇനി ഓഗസ്റ്റ് ഒന്നിന്…

കാനഡയിൽ മൊബൈൽ ഫോൺ എത്തിയിട്ട് നാല് പതിറ്റാണ്ട്; കനേഡിയൻ ചരിത്രത്തിലെ ആദ്യത്തെ വയർലെസ് കോൾ നടന്നത് 1985 ജൂലൈ ഒന്നിന്

കൊലപാതക കേസുകളുടെ അന്വേഷണം നീണ്ടുപോകുന്നത് കുറ്റവാളികൾക്കും കൂസലില്ലാതെയാക്കി; അമേരിക്കയിൽ 50 ശതമാനം കൊലപാതക കേസുകളിലും കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് റിപ്പോർട്ട്

Top Picks for You
Top Picks for You