ഓഗസ്റ്റ് ഒന്നു മുതൽ ജപ്പാനും ദക്ഷിണ കൊറിയയ്ക്കും 25 ശതമാനം തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ജപ്പാനിൽ നിന്നും ദക്ഷിണ കൊറിയയിൽ നിന്നുമുള്ള ഉൽപ്പന്നങ്ങൾക്ക് ഈ തീരുവ ബാധകമാകും. ഒരു ഡസൻ രാജ്യങ്ങൾക്ക് താരിഫ് സംബന്ധിച്ച കത്തുകൾ അയക്കുമെന്ന് ട്രംപ് നേരത്തെ സൂചിപ്പിച്ചിരുന്നു.
യുഎസ് പ്രസിഡൻ്റിൽ നിന്നുള്ള താരിഫ് കത്തുകൾ ഇന്ത്യയ്ക്കും ലഭിക്കാൻ സാധ്യതയുണ്ട്. നിലവിൽ ഇന്ത്യയും യുഎസും തമ്മിൽ ഉഭയകക്ഷി വ്യാപാര കരാറിനായുള്ള ചർച്ചകൾ നടക്കുകയാണ്. ജൂലൈ 9-ന് മുമ്പ് ഈ കരാർ അന്തിമമായേക്കും. ഇതിനുശേഷം ഇന്ത്യയുടെ മേലുള്ള 26 ശതമാനം താരിഫ് (നിലവിലുള്ള 10 ശതമാനവും വരാനിരിക്കുന്ന 16 ശതമാനവും) പ്രാബല്യത്തിൽ വരുമെന്നാണ് കരുതുന്നത്.