newsroom@amcainnews.com

പ്രവിശ്യാ സഹകരണ ഉടമ്പടികളിൽ ഒപ്പുവച്ച് ആൽബർട്ട-ഒൻ്റാരിയോ

പ്രവിശ്യാ സഹകരണം ശക്തമാക്കുന്നതിനായി സഹകരണ ഉടമ്പടികളിൽ ഒപ്പുവച്ച് ആൽബർട്ടയും ഒൻ്റാരിയോയും. പുതിയ പൈപ്പ്‌ലൈൻ, റെയിൽ പാത നിർമാണ സാധ്യത, പ്രവിശ്യകൾ തമ്മിലുള്ള മദ്യം, വാഹനം എന്നിവയുടെ വ്യാപാരം വർധിപ്പിക്കാനും ഇതോടെ ധാരണയായി. ഇരു പ്രവിശ്യകളിലെയും പ്രീമിയർമാരാണ് ഇത് സംബന്ധിച്ച രണ്ട് ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചത്. കരാറുകൾ ഇരു പ്രവിശ്യകളുടെയും പ്രധാന വ്യവസായങ്ങളിലേക്കുള്ള നിക്ഷേപം വർധിപ്പിക്കുന്നതിനും വിപണി സാധ്യത മെച്ചപ്പെടുത്തുന്നതിനും ഗുണകരമാണെന്ന് ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത് പറഞ്ഞു. ട്രംപിന്റെ താരിഫുകൾക്കിടയിൽപ്പെട്ട കനേഡിയൻ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ കരുത്തുറ്റതാക്കാനാണ് ശ്രമിക്കുന്നതെന്ന് ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് വ്യക്തമാക്കി.

ആൽബർട്ടയുടെ എണ്ണ, പ്രകൃതിവാതക വിഭവങ്ങളെയും പ്രധാന ധാതുക്കളെയും, ഈസ്റ്റേൺ ഒൻ്റാരിയോയിലെ ജയിംസ് ബേയുമായി ബന്ധിപ്പിക്കുന്ന പാതയാണ് പ്രധാനമായും പഠനവിധേയമാക്കുക. ഒൻ്റാരിയോയിൽ നിർമ്മിച്ച സ്റ്റീൽ ഇതിനായി ഉപയോഗിക്കാനും ധാരണയായിട്ടുണ്ട്. സ്വകാര്യ മേഖലയ്ക്ക് ഈ പദ്ധതികളിൽ പങ്കുചേരുന്നത് എളുപ്പമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

You might also like

ലോറൻസ് ബിഷ്ണോയി സംഘത്തിലെ പ്രധാനി ഹിമാൻഷു സൂദ് അറസ്റ്റിൽ

കാനഡ വിടുന്നവരുടെ എണ്ണം വർദ്ധിക്കുന്നുവെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ പുതിയ റിപ്പോർട്ട്; രാജ്യത്തെത്തി 20 വർഷം കഴിഞ്ഞവരിൽ 17.5 ശതമാനം പേരും കാനഡ വിട്ടെന്ന് കണക്കുകൾ

‘വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍’ പാസാക്കി യുഎസ് കോണ്‍ഗ്രസ്

ഗാസയില്‍ വെടിനിര്‍ത്തലിന് ഇസ്രയേല്‍ സമ്മതിച്ചു: ഡോണള്‍ഡ് ട്രംപ്

കീവില്‍ റഷ്യന്‍ വ്യോമാക്രമണം: എട്ടുപേര്‍ക്ക് പരുക്ക്,

കാനഡയിൽ മൊബൈൽ ഫോൺ എത്തിയിട്ട് നാല് പതിറ്റാണ്ട്; കനേഡിയൻ ചരിത്രത്തിലെ ആദ്യത്തെ വയർലെസ് കോൾ നടന്നത് 1985 ജൂലൈ ഒന്നിന്

Top Picks for You
Top Picks for You