newsroom@amcainnews.com

അമേരിക്കയിലെ ദേശീയോദ്യാനങ്ങൾ സന്ദർശിക്കുന്നതിനുള്ള പ്രവേശന ഫീസ് വർധിപ്പിക്കുന്നതായി റിപ്പോർട്ട്; കാനേഡിയൻ സന്ദർശകർ ഉൾപ്പെടെയുള്ള എല്ലാ വിനോദസഞ്ചാരികൾക്കും ബാധകം

ന്യൂയോർക്ക്: അമേരിക്കയിലെ ദേശീയോദ്യാനങ്ങൾ സന്ദർശിക്കുന്നതിനുള്ള പ്രവേശന ഫീസ് വർധിപ്പിക്കുന്നതായി റിപ്പോർട്ട്. ദേശീയോദ്യാനങ്ങൾ സന്ദർശിക്കുന്ന കാനേഡിയൻ സന്ദർശകർ ഉൾപ്പെടെയുള്ള എല്ലാ വിനോദസഞ്ചാരികൾക്കും ഫീസ് വർധിപ്പിക്കുന്നതിനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചതായി ജൂലൈ 3ന് വൈറ്റ് ഹൗസ് അറിയിച്ചു. ഈ അധിക ഫീസ് അമേരിക്കൻ പൗരന്മാർക്കുള്ള സേവനങ്ങൾ, ആക്‌സസ്, അഫോർഡബിളിറ്റി എന്നിവ മെച്ചപ്പെടുത്തുന്നതിലേക്കാണ് പോവുക.

വിദേശ സന്ദർശകർക്ക് മാത്രം ഫീസ് വർധിപ്പിക്കാനും ദേശീയ പാർക്കുകൾ കൂടുതൽ അഫോർഡബിളാക്കുന്നതിനും അമേരിക്കൻ കുടുംബങ്ങൾക്ക് ആസ്വാദ്യകരമാക്കാനും ഉത്തരവിൽ ആഭ്യന്തര സെക്രട്ടറിയോട് നിർദ്ദേശിക്കുന്നു. ദേശീയോദ്യാനങ്ങളുടെ സംരക്ഷണ പദ്ധതികൾക്കായി ദശലക്ഷകണക്കിന് പണം സമാഹരിക്കാനും, അറ്റകുറ്റപ്പണി പദ്ധതികൾ കുറയ്ക്കാനും, അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും ഫീസ് വർധിപ്പിക്കുന്നതിലൂടെ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. നാഷണൽ പാർക്ക് സർവീസ്(NPS) 2026 ൽ പുതിയ ഫീസ് പ്രഖ്യാപിക്കും.

അതേസമയം, അമേരിക്കയിലെ എല്ലാ ദേശീയോദ്യാനങ്ങളും ഫീസ് ഈടാക്കുന്നില്ല. ചിലത് പൊതുജനങ്ങൾക്ക് സൗജന്യമായി തുറന്നിട്ടുണ്ട്. എങ്കിലും ഗ്രാൻഡ് കാന്യൺ, യെല്ലോസ്‌റ്റോൺ നാഷണൽ പാർക്ക്, യോസെമൈറ്റ് തുടങ്ങിയ മറ്റ് ജനപ്രിയ പാർക്കുകൾ പ്രവേശന ഫീസ് ഈടാക്കുന്നുണ്ട്.

You might also like

ഇസ്രയേൽ വെടിനിർത്തലിന് സമ്മതിച്ചെന്ന് അമേരിക്കൻ പ്രസിഡന്റിന്റെ പ്രഖ്യാപനത്തിന് ശേഷവും ഗാസയിൽ ആക്രമണം; 30 പലസ്തീൻകാർ കൊല്ലപ്പെട്ടു

സഹായത്തിന് കാത്തിരുന്നവര്‍ക്ക് നേരെ വെടിയുതിര്‍ത്ത് ഇസ്രയേല്‍; 38 പേര്‍ കൊല്ലപ്പെട്ടു

പേ വിഷബാധയ്ക്ക് സാധ്യതയുണ്ടെന്ന് കരുതുന്ന വവ്വാലുമായി സമ്പർക്കം; സ്പർശിച്ചയാൾക്കായി തിരച്ചിൽ നടത്തി പബ്ലിക് ഹെൽത്ത് ഒന്റാരിയോ

മലയാളി വേരുകളുള്ള അനില്‍ മേനോന്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക്;

ചെക്ക് വാഹന ബ്രാൻഡായ സ്കോഡയ്ക്ക് വിൽപ്പന കുതിപ്പ്, ഇന്ത്യയിൽ പുതിയ നാഴികക്കല്ല്

ഇറാനുമായി ഇനി ചർച്ചയില്ല; ട്രംപ്

Top Picks for You
Top Picks for You