newsroom@amcainnews.com

ഉന്നത സൈനികോദ്യോഗസ്ഥരുമായി വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ നടത്തിയ യോഗത്തിലേക്ക് അനുമതിയില്ലാതെ കയറിച്ചെന്നു; മെറ്റ സിഇഒ മാർക്ക് സക്കർബെർഗിനെ ട്രംപ് പുറത്തിറക്കിയതായി റിപ്പോർട്ടുകൾ

വാഷിങ്ടൺ: ഉന്നത സൈനികോദ്യോഗസ്ഥരുമായുള്ള യോഗത്തിലേക്ക് അനുമതിയില്ലാതെ കയറിച്ചെന്ന മെറ്റ സിഇഒ മാർക്ക് സക്കർബെർഗിനെ ട്രംപ് പുറത്തിറക്കിയതായി റിപ്പോർട്ടുകൾ. സൈനിക ഉദ്യോഗസ്ഥരുമായി വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ നടത്തിയ യോഗത്തിലേക്ക് അനുമതിയില്ലാതെ കയറിച്ചെന്നപ്പോഴാണ് സക്കർബർഗിനെ ട്രംപ് ഓഫീസിഷ നിന്നും പുറത്ത് പോകാൻ നിർദ്ദേശിച്ചതെന്നാണ് വാർത്തകൾ. അതീവ രഹസ്യ സ്വഭാവമുള്ള മീറ്റിംഗിലേക്ക് സക്കർബർഗ് എത്തിയതുകണ്ട് ഉദ്യോഗസ്ഥർ അമ്പരന്നു. ഇതോടെ സക്കർബെർഗിനോട് ഓവൽ ഓഫീസിന്റെ പുറത്തുപോകാൻ ട്രംപ് നിർദേശിച്ചെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

എയർഫോഴ്‌സിൻറെ നെക്‌സ്റ്റ് ജനറേഷൻ ഫൈറ്റർ ജെറ്റ് പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെട്ട് നടന്ന അതീവ സുപ്രധാന ചർച്ചയ്ക്കിടെയാണ് സക്കർബെർഗ് അപ്രതീക്ഷിതമായി കടന്നു ചെന്നത്. ഇതു കണ്ട് ഉന്നത സൈനിക ഉദ്യോഗസ്ഥർ ഞെട്ടിയെന്നാണ് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് എൻബിസി ന്യൂസ് റിപ്പോർട്ട്. ഈ യോഗത്തിൽ പങ്കെടുക്കാൻ സക്കർബർഗിന് സുരക്ഷാ അനുമതി ഉണ്ടായിരുന്നില്ല. സ്കക്കർ ബർഗിനോട് ട്രംപ് പുറത്ത് പോകാൻ നിർദ്ദേശിക്കുകയും, കാത്ത് നിൽക്കാൻ നിർദ്ദേശം നൽകിയെന്നുമാണ് വിവരം. എന്നാൽ എപ്പോഴാണ് ഈ സംഭവം നടന്നതെന്ന കാര്യം വ്യക്തമല്ല.

എന്നാൽ മെറ്റ സിഇഒ മാർക്ക് സക്കർബെർഗിനോട് ഓഫീസിൽ നിന്നും പുറത്തുപോകാൻ ആവശ്യപ്പെട്ടെന്ന വാർത്തകൾ ശരിയല്ലെന്നാണ് വൈറ്റ് ഹൗസിനെ ഉദ്ധരിച്ച് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തത്. എന്നാൽ ട്രംപിന്റെ അഭ്യർഥന പ്രകാരം, അഭിവാദ്യം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സക്കർബെർഗ് കടന്നുചെന്നതെന്നാണ് റിപ്പോർട്ട് പറയുന്നത്. പിന്നീട് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചക്കായി സക്കർബർഗ് കാത്തിരുന്നു. ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ട്രംപും-സക്കർബെർഗും തമ്മിലുള്ള കൂടിക്കാഴ്ച നിശ്ചയിക്കപ്പെട്ടിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

You might also like

ഡാലസില്‍ രാജ്യാന്തര 56 ചീട്ടുകളി മത്സരം സെപ്റ്റംബര്‍ 18 മുതല്‍: ഒന്നാം സമ്മാനം 4500 ഡോളര്‍

Child Safety Controversy: Meta Agrees to Massive Settlement; Strict Restrictions Coming to Facebook and Instagram

കുട്ടികളുടെ സുരക്ഷാ വിവാദം: വമ്പൻ തുക നൽകി കേസുകൾ ഒത്തുതീർപ്പാക്കാൻ മെറ്റ; ഫെയ്‌സ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും കടുത്ത നിയന്ത്രണങ്ങൾ

Media Fraternity Unity: IPCNT Hosts Grand Onam Celebration

മാധ്യമപ്രവർത്തകരുടെ കൂട്ടായ്മ; ഐപിസിഎൻടി ഓണാഘോഷം പ്രൗഢ ഗംഭീരമായി സംഘടിപ്പിച്ചു

Canadian Home Sales Climb Again in July

ജൂലൈയിൽ കനേഡിയൻ ഭവന വിൽപനയിൽ വീണ്ടും വർധനവ്

US Midterm Elections and Postal Ballot Disputes: Delayed Verdicts Pose a Setback

യു.എസ് ഇടക്കാല തിരഞ്ഞെടുപ്പും തപാൽ ബാലറ്റ് തർക്കങ്ങളും: വിധികൾ വൈകുന്നത് തിരിച്ചടിയാകുന്നു

‘ഏകാധിപതി’: ട്രംപിനെതിരേ രൂക്ഷവിമർശനവുമായി ഡഗ് ഫോർഡ്

Top Picks for You
Top Picks for You