newsroom@amcainnews.com

ആൽബർട്ടയിൽ 1,160 അഞ്ചാംപനി കേസുകൾ

ആൽബർട്ടയിൽ അഞ്ചാംപനി കേസുകൾ വർധിക്കുന്നതായി റിപ്പോർട്ട്. വാരാന്ത്യത്തിൽ 38 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ മാർച്ചുമുതലുള്ള ആകെ കേസുകളുടെ എണ്ണം 1,160 ആയി.

വെള്ളിയാഴ്ച മുതൽ നോർത്ത് സോണിൽ 23 പുതിയ കേസുകളും, സൗത്ത് സോണിൽ 14 കേസുകളും, കാൽഗറി നഗരത്തിൽ ഒരു കേസും കണ്ടെത്തിയാതായി ആരോഗ്യ വകുപ്പ് അറിയിച്ചു. നിലവിൽ രണ്ട് പേർ രോഗം ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലാണ്. അഞ്ചാംപനി സ്ഥിരീകരിച്ച എട്ട് പേരിൽ നിന്ന് അണുബാധ ഉണ്ടാവാൻ സാധ്യതയുള്ളതായി ആൽബർട്ട ഹെൽത്ത് സർവീസസ് (AHS) റിപ്പോർട്ട് ചെയ്യുന്നു. സൗത്ത്, സെൻട്രൽ, നോർത്തേൺ സോണുകളിലുള്ള എല്ലാ പ്രവിശ്യാ നിവാസികളും ജാഗ്രത പാലിക്കണമെന്ന് AHS മുന്നറിയിപ്പ് നൽകി.

You might also like

ഫ്ലോറിഡയില്‍ കാനഡ പൗരന്റെ മരണം: അടിയന്തര റിപ്പോര്‍ട്ട് തേടി കാനഡ

അന്താരാഷ്ട്ര ആണവോർജ്ജ സമിതിയുമായുള്ള സഹകരണം അവസാനിപ്പിക്കാനുള്ള ഇറാന്റെ നീക്കത്തിന് പാർലമെന്റിന്റെ അനുമതി

സെനറ്റിൽ 18 മണിക്കൂർ നീണ്ട മാരത്തൺ വോട്ടെടുപ്പിനൊടുവിൽ ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുൾ ബില്ലിന് അംഗീകാരം, പാസായത് 51–50 വോട്ടിന്; ഇനി പ്രതിനിധി സഭയിലേക്ക്

റിപ്പബ്ലിക്കൻ പാർട്ടിയുടെ രാഷ്ട്രീയ ആത്മഹത്യ! പാസാക്കാൻ ശ്രമിക്കുന്ന നിയമനിർമ്മാണം തൊഴിലവസരങ്ങൾ ഇല്ലാതാക്കും; ട്രംപിന്റെ നികുതി, ചെലവ് ചുരുക്കൽ ബില്ലിനെ വിമർശിച്ച് മസ്‌ക്

ടെക്‌ കമ്പനികൾക്ക് മേൽ ഡിജിറ്റൽ സേവന നികുതി ചുമത്തി കാനഡ; പിന്നാലെ കാനഡയുമായി എല്ലാ വ്യാപാര കരാർ ചർച്ചകളും അവസാനിപ്പിച്ചതായി പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്

ഫെഡറൽ സർക്കാർ നിലപാട് മാറ്റിയാൽ സഹകരിക്കും; ഡാനിയേൽ സ്മിത്ത്

Top Picks for You
Top Picks for You