സമ്മർ സീസണിൽ അവധിക്കാലം ആഘോഷിക്കാൻ പോകുന്ന കാനഡയിലെ ജനങ്ങൾക്ക് സന്തോഷ വാർത്ത. രാജ്യത്തെ മികച്ച ഔട്ട്‌ഡോർ അനുഭവങ്ങൾ ആസ്വദിക്കാൻ പാർക്ക്‌സ് കാനഡ മികച്ച വാഗ്ദാനം മുന്നോട്ടുവെച്ചിരിക്കുകയാണ്. ജൂൺ 20 മുതൽ സെപ്റ്റംബർ 2 വരെ പാർക്ക്‌സ് കാനഡ കൈകാര്യം ചെയ്യുന്ന 37 ദേശീയ പാർക്കുകളിലേക്ക് സൗജന്യ പ്രവേശനമാണ് പാർക്ക്‌സ് കാനഡ വാഗ്ദാനം ചെയ്യുന്നത്.
കനേഡിയൻ പൗരനാണോ അല്ലയോ എന്നത് പരിഗണിക്കാതെ എല്ലാ സന്ദർശകർക്കും പാർക്ക്‌സ് കാനഡയുടെ എല്ലാ ദേശീയ ചരിത്ര പുരാതന സ്ഥലങ്ങളിലേക്കും ദേശീയ ഉദ്യാനങ്ങളിലേക്കും, ദേശീയ സമുദ്ര സംരക്ഷണ മേഖലകളിലേക്കും സൗജന്യമായി സന്ദർശനം നടത്താം. ഇതിന് പുറമെ ചരിത്ര പ്രസിദ്ധമായ ജലപാതകളിൽ ഏജൻസി നിയന്ത്രിക്കുന്ന കനാലുകളിൽ ലോക്കേജിന് ഫീസുണ്ടായിരിക്കില്ല.
ഈ ആനുകൂല്യം പ്രയോജനപ്പെടുത്തുന്നതിന് സന്ദർശകർക്ക് പ്രവേശന പാസോ ടിക്കറ്റോ ആവശ്യമില്ല.