newsroom@amcainnews.com

വരും മത്സരങ്ങള്‍ക്ക് മുദ്രാവാക്യങ്ങളോ വാദ്യമേളമോ ഉണ്ടാകില്ല’! ബ്ലാസ്റ്റേഴ്‌സിനെ ആരാധകരും കൈവിടുന്നു?

13 ടീമുകള്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിലവില്‍ പത്താം സ്ഥാനത്താണ് ടീം.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ തുടര്‍ന്ന് തോല്‍വികളില്‍ പ്രതിഷേധിച്ച് നിസഹകരണം കടുപ്പിച്ച് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട. മാനേജ്‌മെന്റ് ടീമിനായി ഉചിതമായ നടപടിയെടുത്തില്ലെങ്കില്‍ പ്രതിഷേധം കടുപ്പിക്കുമെന്ന മുന്നറിയിപ്പും ആരാധക വൃന്ദം നല്‍കുന്നുണ്ട്. അടുത്ത ഹോം മത്സരത്തില്‍ ടീമിനായി മുദ്രാവാക്യങ്ങളോ വാദ്യമേളമോ ഉണ്ടാകില്ലെന്നും മത്സരങ്ങള്‍ ബഹിഷ്‌ക്കരിക്കാതെ പ്രതിഷേധിക്കുമെന്നും ആരാധക സംഘം. മാത്രമല്ല, ടിക്കറ്റ് വാങ്ങില്ലെന്നും വിതരണം ചെയ്യില്ലെന്നുമുളള തീരുമാനത്തിലും മാറ്റമുണ്ടാവില്ല. സ്റ്റേഡിയത്തിനകത്തും പുറത്തും പ്രതിഷേധം തുടരും.

3 ടീമുകള്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിലവില്‍ പത്താം സ്ഥാനത്താണ് ടീം. 11 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ മൂന്നെണ്ണം മാത്രമാണ് ജയിക്കാന്‍ സാധിച്ചത്. ഇരട്ടി മത്സരങ്ങളില്‍ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. പ്ലേ ഓഫ് കടക്കണമെങ്കില്‍ ശേഷിക്കുന്ന 13 മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെക്കേണ്ടതുണ്ട്. ഇതിനിടെയാണ് ആരാധക പ്രതിഷേധം. സോഷ്യല്‍ മീഡിയയിലും സ്റ്റേഡിയത്തിലും തങ്ങളുടെ അതൃപ്തി പ്രകടിപ്പിക്കുന്നു. ടീം മാനേജ്മെന്റിനെതിരെ കടുത്ത വിമര്‍ശനങ്ങളും ഉയര്‍ന്നുവരുന്നു.

You might also like

മസ്‌കിന്റെ സ്റ്റാർലിങ്കിനോട് ‘കടക്ക് പുറത്ത്’; 100 മില്യൺ ഡോളറിന്റെ കരാർ റദ്ദാക്കി ഒന്റാരിയോ സർക്കാർ

ഒൻ്റാരിയോയിൽ സിഎൻഇ ജോബ് ഫെയറിൽ ജോലി തേടിയെത്തിയത് ആയിരക്കണക്കിന് യുവാക്കൾ

ടൊറോൻറോ രാജ്യാന്തരചലച്ചിത്രമേളയിൽ ഇടം നേടി ഇന്ത്യയിൽ നിന്നുള്ള മൂന്നു ചിത്രങ്ങൾ

നയാഗ്രയിൽ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്: ജാഗ്രതാ നിർദേശം നൽകി ഒപിപി

പുതിയ കിൻഡിൽ കളർസോഫ്റ്റ് മോഡലുകളും ആദ്യത്തെ കിൻഡിൽ കളർസോഫ്റ്റ് കിഡ്‌സ് പതിപ്പും പുറത്തിറക്കി ആമസോൺ

യുഎസ് ഡോളറിനെതിരെ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍

Top Picks for You
Top Picks for You