newsroom@amcainnews.com

കാൽഗറിയിലെ പൊതുസ്ഥലത്ത് ആയുധം പ്രദർശിപ്പിക്കുകയോ ബിയർ സ്‌പ്രേ പോലുള്ള വിഷവസ്തുക്കൾ പ്രദർശിപ്പിക്കുകയോ ചെയ്താൽ പിഴ

കാൽഗറി: പൊതുസ്ഥലത്ത് ആയുധം പ്രദർശിപ്പിക്കുകയോ ബിയർ സ്‌പ്രേ പോലുള്ള വിഷവസ്തുക്കൾ പ്രദർശിപ്പിക്കുകയോ ചെയ്താൽ പുതിയ ബൈലോ പ്രകാരം പിഴ ഈടാക്കും. കാൽഗറി നഗരത്തിലുടനീളമുള്ള പൊതുസുരക്ഷ വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പബ്ലിക് ബിഹേവിയർ ബൈലോയിലെ ആയുധ വിഭാഗത്തിലെ മാറ്റങ്ങൾ കാൽഗറി സിറ്റി കൗൺസിൽ അംഗീകരിച്ചു. നിയമപരമായ ഉദ്ദേശ്യത്തിനല്ലാതെ ആയുധങ്ങളുടെയും ദോഷകരമായ വസ്തുക്കളുടെയും തുറന്ന പ്രദർശനം പുതുക്കിയ ബൈലോ പ്രകാരം നിരോധിച്ചിട്ടുണ്ട്.

സിറ്റി ഉദ്യോഗസ്ഥർക്ക് ഇത്തരം വസ്തുക്കളുടെ പ്രദർശനം മുൻകൈയെടുത്ത് പരിഹരിക്കാനും സാധ്യതയുള്ള ഭീഷണികൾ വർധിക്കുന്നതിന് മുമ്പ് അവയെ നേരിടാനും ഭേദഗതിയിൽ അനുവദിക്കുന്നുവെന്ന് സിറ്റി വ്യക്തമാക്കി. ആക്രമണങ്ങളിലും കവർച്ചകളിലും ആയുധമായി ബിയർ സ്‌പ്രേ ഉപയോഗിച്ചതിനെ തുടർന്നാണ് ഈ തീരുമാനം. ബൈലോ മാറ്റങ്ങൾ പ്രകാരം, വസ്തുക്കൾ കൈവശം വെക്കുന്നത് നിയമവിരുദ്ധമല്ല. പക്ഷേ, പൊതുസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് തോന്നുന്ന വസ്തുക്കൾ പരസ്യമായി പ്രദർശിപ്പിക്കുന്നത് ലംഘനമാണ്. ബൈലോ പ്രകാരമുള്ള ലംഘനങ്ങൾക്ക് 250 ഡോളർ പിഴയാണ് ചുമത്തുക.

You might also like
Governments that fear questions; Press freedom in the dock from the White House to Kerala

ചോദ്യങ്ങളെ ഭയക്കുന്ന ഭരണകൂടങ്ങൾ; വൈറ്റ് ഹൗസ് മുതൽ കേരളം വരെ പത്രസ്വാതന്ത്ര്യം പ്രതിക്കൂട്ടിൽ

Vijay Magic shines in London: Massive investment of 12,300 crores and job opportunities for Tamil Nadu

ലണ്ടനിൽ തിളങ്ങി വിജയ് മാജിക്: തമിഴ്നാട്ടിലേക്ക് 12,300 കോടിയുടെ വൻ നിക്ഷേപവും തൊഴിലവസരങ്ങളും

എഡ്മിന്‍റനിൽ ദക്ഷിണേഷ്യൻ വംശജരായ സ്ത്രീകളെ ലക്ഷ്യമിട്ട് ആഭരണക്കവർച്ച: മുന്നറിയിപ്പ് നൽകി പോലീസ്

Canada ignores Trump's threat; Mark Carney strengthens talks with the European Union

ട്രംപിന്റെ ഭീഷണി വകവെക്കാതെ കാനഡ; യൂറോപ്യൻ യൂണിയനുമായി ചർച്ച ശക്തമാക്കി മാർക്ക് കാർണി

ദുബായ് ഭരണാധികാരിയുടെ സഹോദരൻ ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു

ന്യൂയോർക്ക് സബ്‌വേയിൽ ട്രെയിൻ തട്ടി ഇന്ത്യൻ വംശജയായ യുവതിയും സുഹൃത്തും മരിച്ചു

Top Picks for You
Top Picks for You