newsroom@amcainnews.com

കുടിയേറ്റക്കാരെ നാടുകടത്തല്‍: കോടതി വിധി ട്രംപിന് അനുകൂലം

അനധികൃത കുടിയേറ്റക്കാരെ അവരുടെ മാതൃരാജ്യങ്ങളിലല്ലാതെ മൂന്നാമതൊരു രാജ്യത്തേക്ക് നാടുകടത്താനുള്ള ഡോണള്‍ഡ് ട്രംപ് സര്‍ക്കാരിന്റെ നയത്തിന് അമേരിക്കന്‍ സുപ്രീം കോടതിയുടെ അംഗീകാരം. ഈ നയത്തിനെതിരെ കീഴ്‌ക്കോടതി പുറപ്പെടുവിച്ച ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയതോടെ, ട്രംപിന്റെ കുടിയേറ്റ നയങ്ങള്‍ക്ക് വലിയ വിജയം ലഭിച്ചിരിക്കുകയാണ്.

മൂന്നാമതൊരു രാജ്യത്തേക്ക് അനധികൃത കുടിയേറ്റക്കാരായി എത്തുമ്പോള്‍ നേരിടാവുന്ന ഭീഷണി കണക്കിലെടുത്താണ് ഈ തീരുമാനത്തിനു ജില്ലാ കോടതി നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കുടിയറ്റക്കാരുടെ അവകാശത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളുടെ ഇടപെടലിനെത്തുടര്‍ന്നായിരുന്നു ഇത്.

ഇതുപ്രകാരം ദക്ഷിണ സുഡാനിലേക്ക് കുടിയേറ്റക്കാരെ അയയ്ക്കുന്ന നടപടി തടസ്സപ്പെടുകയും അങ്ങോട്ടു കൊണ്ടുപോയവരെ ജിബൂട്ടിയിലെ സൈനിക താവളത്തില്‍ താമസിപ്പിക്കുകയും ചെയ്തിരുന്നു. സുപ്രീം കോടതി വിധി ട്രംപിന്റെ നയത്തിനുള്ള അംഗീകാരമായി വിലയിരുത്തപ്പെട്ടെങ്കിലും വിവിധ മനുഷ്യാവകാശ സംഘടനകള്‍ പ്രതിഷേധിച്ചു.

You might also like
Body of a woman found inside a trash can on a New York beach

ന്യൂയോർക്കിലെ ബീച്ചിൽ ചവറ്റുകുട്ടയ്ക്കുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

Canadian farmers struggle with rain delayed harvest; quality hurt

കനത്ത മഴ വിളവെടുപ്പിനെ വൈകിക്കുന്നു: കാനഡയിൽ കർഷകരും കാർഷിക ഗുണനിലവാരവും പ്രതിസന്ധിയിൽ

ഡാലസില്‍ ‘റേഡിയൻ്റ് സംഗീതരാവ് 2026’ 19ന്

ഓസ്റ്റിനില്‍ ഐസിഇ ഉദ്യോഗസ്ഥന്‍റെ വെടിയേറ്റ് ഒരാള്‍ക്ക് പരുക്ക്: പ്രതിഷേധവുമായി ജനങ്ങള്‍

ലോറൻസ് ബിഷ്‌ണോയി ഗ്യാങ് തലവൻ കരംവീർ സിങ് ഇന്ത്യയിൽ അറസ്റ്റിൽ

Major Malayalam movies released on OTT this week

ഈ ആഴ്ച ഒടിടിയിൽ റിലീസ് ചെയ്ത പ്രധാന മലയാളം ചിത്രങ്ങൾ

Top Picks for You
Top Picks for You