newsroom@amcainnews.com

കെനിയയിൽ വാഹനാപകടം: പ്രവാസി മലയാളികളുടെ പോസ്റ്റ്‌മോർട്ടം പൂര്‍ത്തിയായി

കെനിയയില്‍ അപകടത്തില്‍ മരിച്ച പ്രവാസി മലയാളികളുടെ പോസ്റ്റ്‌മോർട്ടം നടപടികള്‍ പൂര്‍ത്തിയായി. ബന്ധുക്കള്‍ എത്തി മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റു രേഖകള്‍ കൂടി ലഭ്യമാകുന്ന മുറയ്ക്ക് ഇന്നോ നാളെയോ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കും. ഖത്തറില്‍ നിന്നും വിനോദ യാത്ര പോയ പാലക്കാട് കോങ്ങാട് പുത്തന്‍പുര രാധാകൃഷ്ണന്റെ മകള്‍ റിയ ആന്‍, മകള്‍ ടൈറ , തൃശൂര്‍ സ്വദേശി ജസ്ന കുറ്റിക്കാട്ടുചാലില്‍, മകള്‍, ഒന്നരവയസുകാരി റൂഹി മെഹ്റിന്‍. തിരുവനന്തപുരം സ്വദേശി ഗീത ഷോജി ഐസക് എന്നിവരാണ് മരിച്ചത്. 28 അംഗ സംഘത്തില്‍ 14 മലയാളികളാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ മലയാളികളില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്.

ഗുരുതരമായി പരുക്കേറ്റ രണ്ട് മലയാളികളെ നെയ്‌റോബിയിലെ ആശുപത്രിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തു. കൂടാതെ പരുക്കേറ്റ ബാക്കിയുള്ള എല്ലാവരെയും നെയ്‌റോബിയിലേക്ക് റോഡുമാര്‍ഗ്ഗം എത്തിക്കും. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും, വേള്‍ഡ് മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകരും ഇത് സംബന്ധിച്ച നിയമനടപടികള്‍ തുടരുകയാണ്. നിലവില്‍ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവര്‍ എല്ലാവരും അപകടനില തരണം ചെയ്തതായാണ് വിവരം.

You might also like

അമേരിക്കയിൽ ജനിച്ച കുഞ്ഞുങ്ങളും അമേരിക്കക്കാരാണ്; രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ കുഞ്ഞുങ്ങൾക്ക് ജന്മാവകാശ പൗരത്വം നിഷേധിക്കാനുള്ള ട്രംപിന്റെ നീക്കത്തിന് വിലക്ക്

ശിവകാര്‍ത്തികേയന്‍ ചിത്രം മദ്രാസിയിലെ ആദ്യ ഗാനം ‘സലമ്പല’ പ്രേക്ഷകരിലേക്ക്

പലസ്തീൻ രാഷ്ട്രത്തിന് ധനസഹായം നൽകും: അനിത ആനന്ദ്

യുഎസില്‍ ടേക്ക് ഓഫിനിടെ ബോയിങ് വിമാനത്തിന്റെ ടയറില്‍ തീ; യാത്രക്കാരെ ഒഴിപ്പിച്ചു

പലസ്തീനെ അംഗീകരിക്കണം: ലിബറൽ എംപിമാർ

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം

Top Picks for You
Top Picks for You