newsroom@amcainnews.com

ട്രംപിന്റെ നിർദ്ദിഷ്ട ഗോൾഡൻ ഡോം മിസൈൽ പ്രതിരോധ സംവിധാനത്തോട് കനേഡിയൻ പൗരന്മാർക്ക് വിയോജിപ്പ്; പകരം, കാനഡ സ്വന്തം സൈന്യത്തെ ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരികുന്നതിൽ മുൻഗണന നൽകണമെന്ന് സർവേ

ഓട്ടവ: ട്രംപിന്റെ നിർദ്ദിഷ്ട ഗോൾഡൻ ഡോം മിസൈൽ പ്രതിരോധ സംവിധാനത്തിൽ കാനഡ പങ്കാളിയാവുന്നത് മിക്ക കാനഡക്കാരും എതിർക്കുന്നതായി പുതിയ സർവ്വേ റിപ്പോർട്ട്. ഈ മാസം ആദ്യം 1,120 കനേഡിയൻ പൗരന്മാരിൽ നടത്തിയ നാനോസ് റിസർച്ചിന്റെ റാൻഡമൈസ്ഡ് സർവേയിലാണ് ഇക്കാര്യം കണ്ടെത്തിയത്.

സർവ്വേയിൽ 63 ശതമാനം പേരും കാനഡ അമേരിക്കൻ ഗോൾഡൻ ഡോമിന്റെ ഭാഗമാകരുതെന്ന് അഭിപ്രായപ്പെട്ടു. പകരം, കാനഡ സ്വന്തം സൈന്യത്തെ ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരികുന്നതിൽ മുൻഗണന നൽകണമെന്ന് സർവ്വേയിൽ പറയുന്നു. സർവ്വേയിൽ പ്രതികരിച്ചവരിൽ ഏകദേശം 17 ശതമാനം പേരും ഗോൾഡൻ ഡോമിൽ ചേരുന്നതിന് ആവശ്യമായ ചെലവുകൾ നൽകുന്നതിനെ പിന്തുണച്ചു. അതേസമയം 20 ശതമാനം പേർക്ക് സംഭവത്തെകുറിച്ച് വ്യക്തതയില്ല.

പ്രെയറിസ്, ബ്രിട്ടിഷ് കൊളംബിയ , കെബെക്ക് എന്നിവിടങ്ങളിൽ നിന്നായിരുന്നു ഗോൾഡൻ ഡോമിൽ പങ്കാളികളാകുന്നതിനെ ഏറ്റവും കൂടുതൽ പിന്തുണച്ചവർ. അറ്റ്ലാന്റിക് കാനഡയിലും ഒന്റാരിയോയിലും പിന്തുണച്ചവരുടെ എണ്ണം കുറവായിരുന്നു.

You might also like

ആൽബർട്ടയിൽ ഇന്ത്യൻ വിദ്യാർത്ഥിയുടെ കൊലപാതകം: പതിനെട്ടുകാരൻ പിടിയിൽ

ഇറാൻ പവർ പ്ലാൻ്റുകൾ തൊട്ടാൽ ഗൾഫ് രാജ്യങ്ങളുടെ കുടിവെള്ളം മുട്ടിക്കും: ട്രംപിന്റെ ഭീഷണിക്ക് മറുപടി

ഇറാൻ യുദ്ധം: ഗൾഫ് രാജ്യങ്ങളിലേക്കുള്ള നാടുകടത്തൽ താൽക്കാലികമായി നിർത്തി കാനഡ

മുൻകരുതലില്ലാതെ ഐസിൽ ഇറങ്ങി; 23 പേരുടെ രക്ഷാപ്രവർത്തനത്തിന് ലക്ഷങ്ങൾ ചെലവ്; പിഴ ഈടാക്കാൻ പോലീസ്

ജലനിരപ്പ് ഉയരുന്നു; ടൊറൻ്റോയിൽ ജാഗ്രതാ നിർദ്ദേശം

നടനും സംവിധായകനുമായ ഇഎ രാജേന്ദ്രന്‍ അന്തരിച്ചു

Top Picks for You
Top Picks for You