newsroom@amcainnews.com

ട്രംപ്- മസ്‌ക് പോര്: ഇലോണ്‍ മസ്‌കിന് രാഷ്ട്രീയ അഭയം വാഗ്ദാനം ചെയ്ത് റഷ്യന്‍ നേതാവ്

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇലോണ്‍ മസ്‌കും തമ്മിലുള്ള വാക്പോര് ശക്തമാകുന്നതിനിടെ മസ്‌കിന് റഷ്യയില്‍ രാഷ്ട്രീയ അഭയം തേടാമെന്ന് റഷ്യന്‍ പാര്‍ലമെന്റ് അംഗം ദിമിത്രി നോവിക്കോവ്. ഇലോണ്‍ മസ്‌കും ട്രംപും തമ്മിലുള്ള ആരോപണങ്ങള്‍ക്കിടെയാണ് സ്റ്റേറ്റ് ഡുമ കമ്മിറ്റി ഓണ്‍ ഇന്റര്‍നാഷണല്‍ അഫയേഴ്‌സിന്റെ (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ദി റഷ്യന്‍ ഫെഡറേഷന്റെ) ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാന്‍ ദിമിത്രി നോവിക്കോവ് പ്രസ്താവന നടത്തിയത്.

മസ്‌കിന് അഭയം നല്‍കാന്‍ റഷ്യ തയ്യാറാണോ എന്ന ചോദ്യത്തിന് മറുപടിയായിയാണ് നോവിക്കോവ് ഈ പ്രസ്താവന നടത്തിയത്. മസ്‌കിന് തികച്ചും വ്യത്യസ്തമായ ഒരു തന്ത്രമുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. അദ്ദേഹത്തിന് ഒരു രാഷ്ട്രീയ അഭയവും ആവശ്യമില്ല. എന്നിരുന്നാലും അദ്ദേഹത്തിന് രാഷ്ട്രീയ അഭയം ആവശ്യമെങ്കില്‍, തീര്‍ച്ചയായും റഷ്യയ്ക്ക് അത് നല്‍കാന്‍ കഴിയുമെന്നു’മുള്ള എഡ്വേര്‍ഡ് സ്നോഡന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ടായിരുന്നു നോവിക്കോവിന്റെ പ്രതികരണം.

മുന്‍ വൈറ്റ് ഹൗസ് സ്ട്രാറ്റജിസ്റ്റായ സ്റ്റീവ് ബാനന്‍ മസ്‌കിനെ ‘ഒരു നിയമവിരുദ്ധ അന്യഗ്രഹജീവി’ എന്ന് വിളിച്ചതിന് ശേഷമാണ് ദിമിത്രി നോവിക്കോവ് ഈ അഭിപ്രായപ്രകടനം നടത്തിയത്. ‘മസ്‌ക് ഒരു നിയമവിരുദ്ധ വിദേശിയാണെന്ന് എനിക്ക് ശക്തമായ വിശ്വാസമുള്ളതിനാല്‍ അമേരിക്കന്‍ സര്‍ക്കാര്‍ അദ്ദേഹത്തിന്റെ ഇമിഗ്രേഷന്‍ സ്റ്റാറ്റസിനെക്കുറിച്ച് ഔപചാരിക അന്വേഷണം നടത്തണമെന്നും മസ്‌കിനെ ഉടന്‍ തന്നെ രാജ്യത്ത് നിന്ന് നാടുകടത്തണമെന്നും ഇലോണ്‍ മസ്‌കിന്റെ ഏറ്റവും ശക്തനായ വിമര്‍ശകരില്‍ ഒരാളായ ബാനന്‍ പറഞ്ഞു.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) ബഹിരാകാശയാത്രികരെ കൊണ്ടുപോകുന്ന സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ബഹിരാകാശ പേടകം ഡീകമ്മീഷന്‍ ചെയ്യുമെന്ന് മസ്‌ക് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് ബാനന്റെ പ്രസ്താവന. ഇത് രാജ്യത്തിന് ഗുരുതരമായ ഭീഷണിയാകാമെന്നും അതിനാല്‍ സ്‌പേസ് എക്‌സ് ഉടന്‍ ഏറ്റെടുക്കുന്നതിനുള്ള ഉത്തരവില്‍ ഡോണള്‍ഡ് ട്രംപ് ഒപ്പിടണമെന്നും ബാനന്‍ ആവശ്യപ്പെട്ടു.

You might also like

വൻ ഇൻഷുറൻസ് തട്ടിപ്പ്: കാനഡയിൽ നിന്ന് വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 392 വാഹനങ്ങൾ പിടിച്ചെടുത്തു

ഫോമാ 2026 കൺവെൻഷൻ 56 ടൂർണമെൻ്റ്: ടീം ഫിലഡൽഫിയ ചാമ്പ്യന്മാർ

വിദേശ പൗരന്മാർ ശ്രദ്ധിക്കുക: ഒൻ്റാരിയോ വർക്ക്ഫോഴ്‌സ് പ്രയോറിറ്റി സ്ട്രീം പ്രവർത്തനം ആരംഭിച്ചു

കാട്ടുതീ പടരുന്നു: ബി.സി. സമ്മർലാൻഡിൽ ഒഴിപ്പിക്കൽ ഉത്തരവ്, ജാഗ്രതാ നിർദ്ദേശം

ലാനാ റീജണല്‍ കണ്‍വെന്‍ഷന്‍ 2026 സെപ്റ്റംബര്‍ 25 മുതല്‍

‘റൂക്കി ടീച്ചർ ഓഫ് ദി ഇയർ’ പുരസ്കാര ജേതാവും സഹോദരനും ലേക്ക് മിഷിഗണിൽ മുങ്ങിമരിച്ചു

Top Picks for You
Top Picks for You