newsroom@amcainnews.com

യുഎസ് ആരോഗ്യ വിദഗ്ദ്ധരെ ആകര്‍ഷിക്കാന്‍ കാമ്പെയ്നുമായി ബ്രിട്ടിഷ് കൊളംബിയ

യുഎസില്‍ നിന്ന് ഡോക്ടര്‍മാരെയും നഴ്‌സുമാരെയും റിക്രൂട്ട് ചെയ്യുന്നതിനായി ആറ് ആഴ്ച നീണ്ടുനില്‍ക്കുന്ന കാമ്പെയ്ന്‍ ആരംഭിച്ച് ബ്രിട്ടിഷ് കൊളംബിയ സര്‍ക്കാര്‍. രാഷ്ട്രീയ അരക്ഷിതാവസ്ഥയും ആരോഗ്യ പരിപാലന രംഗത്തെ പിരിച്ചുവിടലുകളും കാരണം അസംതൃപ്തരായ യുഎസ് ഡോക്ടര്‍മാരെയും ആരോഗ്യ പ്രവര്‍ത്തകരെയും പ്രവിശ്യയിലേക്ക് ആകര്‍ഷിക്കാനുളള പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. ഇതിനായി 50 ലക്ഷം ഡോളര്‍ വിനിയോഗിക്കുമെന്ന് ബ്രിട്ടിഷ് കൊളംബിയ സര്‍ക്കാര്‍ അറിയിച്ചു.

തിങ്കളാഴ്ച ആരംഭിച്ച കാമ്പെയ്ന്‍ വാഷിങ്ടണ്‍ , ഒറിഗണ്‍, കാലിഫോര്‍ണിയ എന്നിവിടങ്ങളിലെ ആയിരക്കണക്കിന് പരസ്യ സ്‌ക്രീനുകളിലും, ആശുപത്രികളുടെ 16 കിലോമീറ്റര്‍ ചുറ്റളവിലും, പോഡ്കാസ്റ്റുകളിലും നെറ്റ്ഫ്‌ലിക്‌സ് ഷോകളിലും പ്രദര്‍ശിപ്പിക്കുന്നതായി ബ്രിട്ടിഷ് കൊളംബിയ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡോക്ടര്‍മാരെയും നഴ്സുമാരെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരെയും ആകര്‍ഷിക്കുന്നതിനും അവര്‍ക്ക് എളുപ്പത്തില്‍ സ്ഥലംമാറ്റം സാധ്യമാക്കുന്നതിനുമായാണ് പ്രവിശ്യ ഈ നടപടി സ്വീകരിക്കേണ്ടതുണ്ടെന്ന് ബ്രിട്ടിഷ് കൊളംബിയ ആരോഗ്യ മന്ത്രി ജോസി ഓസ്ബോണ്‍ പറയുന്നു. കാമ്പെയ്ന്‍ ആരംഭിക്കുന്നതിന് മുമ്പുതന്നെ 700 ഡോക്ടര്‍മാരും 500 നഴ്സുമാരും ഉള്‍പ്പെടെ ഏകദേശം 1,600 ആരോഗ്യ പ്രവര്‍ത്തകര്‍ ബ്രിട്ടിഷ് കൊളംബിയയിലേക്ക് മാറാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നതായി ജോസി ഓസ്ബോണ്‍ അറിയിച്ചു.

പ്രവിശ്യയിലുടനീളമുള്ള ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് റിക്രൂട്ട്മെന്റ് കാമ്പെയ്ന്‍ ആരംഭിക്കുന്നതെന്ന് പ്രീമിയര്‍ ഡേവിഡ് എബിയും ജോസി ഓസ്ബോണും നേരത്തെ പറഞ്ഞിരുന്നു.

You might also like
New Challenges Faced While Democrats Lead in the US Midterm Elections

യു.എസ് ഇടക്കാല തിരഞ്ഞെടുപ്പ്: ഡെമോക്രാറ്റുകൾ മുന്നിൽ നിൽക്കുമ്പോൾ നേരിടുന്ന പുതിയ വെല്ലുവിളികൾ

Annamma Varghese passed away in Atlanta

അന്നമ്മ വർഗീസ് അറ്റ്‌ലാന്റയിൽ നിര്യാതയായി

Trump administration to remove 760,000 Affordable Care Act enrollees over fraud claims

തട്ടിപ്പ് ആരോപണങ്ങളെത്തുടർന്ന് അഫോർഡബിൾ കെയർ ആക്ട് (Affordable Care Act) അംഗങ്ങളിൽ നിന്ന് 760,000 പേരെ ഒഴിവാക്കാൻ ട്രംപ് ഭരണകൂടം ഒരുങ്ങുന്നു

Legal immigration to the US in crisis: Report shows new policies creating major impact

യു.എസിലെ നിയമപരമായ കുടിയേറ്റം പ്രതിസന്ധിയിൽ: പുതിയ നയങ്ങൾ വലിയ ആഘാതം സൃഷ്ടിക്കുന്നതായി റിപ്പോർട്ട്

മോണ്‍ട്രിയലില്‍ കാനഡ റവന്യൂ ഏജൻസി ജീവനക്കാരി കൊല്ലപ്പെട്ടു

Toronto Police Service Board Meeting Evaluates Summer Achievements and Security Progress

ടൊറന്റോ പൊലീസിന്റെ വേനൽക്കാല നേട്ടങ്ങളും സുരക്ഷാ മുന്നേറ്റങ്ങളും വിലയിരുത്തി പൊലീസ് സർവീസ് ബോർഡ് യോഗം

Top Picks for You
Top Picks for You