newsroom@amcainnews.com

ജി7 ഉച്ചകോടി: കാനഡയുടെ ക്ഷണം സ്വീകരിച്ച് നരേന്ദ്ര മോദി

ഈ മാസം ആൽബർട്ടയിലെ കനനാസ്കിസിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ക്ഷണം സ്വീകരിച്ചതായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൂൺ 15 മുതൽ 17 വരെയാണ് ഉച്ചകോടി.

2023-ൽ ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്‍റെ കൊലപാതകത്തിൽ ഇന്ത്യൻ സർക്കാരിന് പങ്കുണ്ടെന്ന് മുൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതോടെ കാനഡ-ഇന്ത്യ ബന്ധത്തിൽ വിള്ളലുണ്ടായിരുന്നു. നേതാവ് ഹർദീപ് സിങ് നിജ്ജാർ 2023 ജൂണിൽ ബ്രിട്ടിഷ് കൊളംബിയയിലെ സറേയിലെ ഗുരുദ്വാരയ്ക്ക് സമീപം വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. നിജ്ജാറിന്‍റെ മരണവുമായി ബന്ധപ്പെട്ട് നാല് ഇന്ത്യൻ പൗരന്മാർക്കെതിരെ കേസെടുത്തിട്ടുണ്ട്.

You might also like

ബാങ്ക് ഓഫ് കാനഡയുടെ പലിശ നിരക്ക് പ്രഖ്യാപനം ഇന്ന്

ഗാർലൻഡ് മോട്ടൽ വെടിവയ്പ്പ്: രേഖകളില്ലാത്ത മൂന്നു കുടിയേറ്റക്കാർ പിടിയിൽ; കൊലപാതകക്കുറ്റം ചുമത്തിയെന്ന് പോലീസ്

ഗാസയിലേക്കുള്ള സഹായ വിതരണം ആരംഭിച്ച് കനേഡിയന്‍ ചാരിറ്റി സംഘടന

പലസ്തീൻ രാഷ്ട്രത്തിന് ധനസഹായം നൽകും: അനിത ആനന്ദ്

പലസ്തീന് രാഷ്ട്ര പദവി: കാനഡയ്‌ക്കെതിരെ ഭീഷണിയുമായി ട്രംപ്

ബോക്സോഫീസില്‍ ഞെട്ടിക്കുന്ന കളക്ഷനുമായി ‘സുമതി വളവ്’ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കുന്നു

Top Picks for You
Top Picks for You