newsroom@amcainnews.com

കനേഡിയൻ കാർഷിക ഉൽപ്പന്നങ്ങളുടെ ചൈനീസ് തീരുവ നീക്കം ചെയ്യൽ മുൻഗണന: മാർക്ക് കാർണി

കനേഡിയൻ കാർഷിക ഉൽപ്പന്നങ്ങൾക്കുള്ള ചൈനീസ് തീരുവ നീക്കം ചെയ്യന്നതിന് മുൻഗണന നൽകുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി. രാജ്യത്തെ കാർഷിക മേഖലയ്ക്കും സമുദ്രോത്പന്നങ്ങൾക്കും ചൈന ഏർപ്പെടുത്തിയ തീരുവ അടിയന്തരമായി പിൻവലിക്കാൻ ഇടപെടലുകൾ ശക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതിനായി കനേഡിയൻ സർക്കാർ ചൈനയുമായി മന്ത്രിതല ചർച്ച ആരംഭിച്ചതായും പ്രധാനമന്ത്രി വ്യക്തമാക്കി. സാസ്‌കറ്റൂണിൽ പ്രീമിയർമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കാർണി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചൈനീസ് നിർമ്മിത ഇലക്ട്രിക് വാഹനങ്ങൾ, സ്റ്റീൽ, അലുമിനിയം എന്നിവയ്ക്ക് കാനഡ തീരുവ ഏർപ്പെടുത്തിയതിനെത്തുടർന്ന് ചൈന കനേഡിയൻ കനോല ഓയിൽ, മീൽ, പീസ്, സീഫുഡ് എന്നിവയ്ക്ക് പ്രതികാര തീരുവ ചുമത്തിയിരുന്നു. ചൈനയുടെ താരിഫുകൾ പ്രവിശ്യയിലെ കനോല വ്യവസായത്തിന് ഭീഷണിയായതിനാൽ, ഫെഡറൽ സർക്കാരിന്റെ സമവായ ചർച്ചയ്ക്കുള്ള നീക്കത്തെ സ്വാഗതം ചെയ്യുന്നതായി സസ്‌കാച്വാൻ പ്രീമിയർ സ്കോട്ട് മോ പറഞ്ഞു.

You might also like

പ്രൊഫ. എം.കെ സാനു അന്തരിച്ചു

കാട്ടുതീ പുക പടരുന്നു: മനിറ്റോബയിലും നോർത്ത് വെസ്റ്റേൺ ഒന്റാരിയോയിലും വായുമലിനം

നയാഗ്ര റീജിയണിലെ ഹൈവേകളിൽ വാഹനങ്ങൾക്ക് നേരെ അജ്ഞാതരുടെ കല്ലേറ്; ജാഗ്രത പാലിക്കണം, ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി ഒന്റാരിയോ പോലീസ്

ശിവകാര്‍ത്തികേയന്‍ ചിത്രം മദ്രാസിയിലെ ആദ്യ ഗാനം ‘സലമ്പല’ പ്രേക്ഷകരിലേക്ക്

യുഎസ് താരിഫ് വർധന നിരാശാജനകം; ഡാനിയേൽ സ്മിത്ത്

10,000 കിലോ ഭക്ഷ്യവസ്തുക്കൾ; ഗാസയ്ക്ക് സഹായമായി കാനഡ

Top Picks for You
Top Picks for You