newsroom@amcainnews.com

സിറോ മലബാർ കത്തോലിക്കാ സഭയുടെ മിസ്സിസാഗ രൂപതയുടെ പത്താം വാർഷികാഘോഷം: സർഗസന്ധ്യ 2025ൻറെ ടിക്കറ്റ് വിൽപന ആരംഭിച്ചു; ടിക്കറ്റ് വില ഇങ്ങനെ…

ടൊറന്റോ: സിറോ മലബാർ കത്തോലിക്കാ സഭയുടെ മിസ്സിസാഗ രൂപതയുടെ പത്താം വാർഷികാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന സർഗസന്ധ്യ 2025ൻറെ ടിക്കറ്റ് വിൽപന ആരംഭിച്ചു. ഡിവൈൻ അക്കാദമിയുടെ ബാനറിലാണ് സർഗസന്ധ്യ 2025 സംഘടിപ്പിക്കുന്നത്. മിസ്സിസാഗ സെൻ്റ് അൽഫോൻസ കത്തീഡ്രലിൽ നടന്ന ചടങ്ങിൽ ബിഷപ്പ് മാർജോസ് കല്ലുവേലിൽ പരിപാടിയുടെ മെഗാ സ്‌പോൺസറുമായ ജിബി ജോണിന് ആദ്യ ടിക്കറ്റ് നൽകി വിൽപന ഉദ്ഘാടനം ചെയ്തു.

സെപ്റ്റംബർ 13ന് വിറ്റ്ബിയിലെ കാനഡ ഇവൻ്റ് സെൻററിലാണ് സർഗസന്ധ്യ 2025 അരങ്ങേറുക. 200 കലാകാരന്മാർ വേദിയിൽ ഒരേസമയം പങ്കെടുക്കുന്ന, വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ മലയാളം സംഗീത നാടകമാണ് സർഗസന്ധ്യ 2025ന്റെ പ്രത്യേകത. ഇംഗ്ലിഷിൽ അവതരിപ്പിക്കുന്ന ബ്രോഡ് വേ ശൈലിയിലുള്ള സംഗീത പരിപാടിയും സർഗസന്ധ്യയിൽ ഉൾപ്പെടുന്നു.

തിരക്കഥ, അഭിനയം, വസ്ത്രാലങ്കാരം, സംഗീതസംവിധാനം, നൃത്തം, സെറ്റ് ഡിസൈൻ, സംവിധാനം എന്നിവയെല്ലാം കാനഡയിലെ തന്നെ കലാകാരന്മാരാണ് കൈകാര്യം ചെയ്യന്നത്. വിവിഐപി (500 ഡോളർ), വിഐപി (250), ഗോൾഡ് (100), സ്റ്റാൻഡേർഡ് (50) എന്നീ വിഭാഗങ്ങളിലായി ടിക്കറ്റുകൾ ലഭ്യമാണ്.

ഉദ്ഘാടന ചടങ്ങിൽ ഫാ. അഗസ്റ്റിൻ സ്വാഗത പറഞ്ഞു. ജനറൽ കൺവീനർ ജോളി ജോസഫ്, സ്‌പോൺസർഷിപ്പ് ലീഡും ഗോൾഡ് സ്പോൺസറുമായ റിയൽറ്റർ സന്തോഷ് ജേക്കബ്, ടിക്കറ്റ് ലീഡ് സുഭാഷ് ലൂക്കോസ് എന്നിവർ പ്രസംഗിച്ചു. ഗ്രാൻഡ് സ്‌പോൺസറായ ഡോ. സണ്ണി ജോൺസൻ , ഡോ. ബോബി ചാണ്ടി, ഡോ. ജോമി വള്ളിപ്പാലം, ജോൺ ചെന്നോത്ത്, ജോസഫ് സ്റ്റീഫൻ, സജി മംഗലത്ത്, സിനോ ജോയി നടുവിലേക്കൂറ്റ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ജോളി ജോസഫ് നന്ദി പറഞ്ഞു.

You might also like

കാമുകിക്കൊപ്പം അവധിക്കാലം ആഘോഷിക്കാൻ കോസ്റ്റാറിക്കയിലെത്തിയ കനേഡിയൻ യുവാവ് വെടിയേറ്റ് മരിച്ചു

എണ്ണ ഉൽപ്പാദനം വീണ്ടും വർധിപ്പിക്കാൻ ഒപെക്‌സ് പ്ലസ് രാജ്യങ്ങളുടെ തീരുമാനം; പ്രതിദിനം 5,47,000 ബാരൽ എണ്ണ അധികം ഉൽപ്പാദിപ്പിക്കും

ഉത്തരകാശിയിൽ മേഘവിസ്ഫോടനത്തെത്തുടർന്ന് മിന്നൽ പ്രളയം; നിരവധി വീടുകൾ തകർന്നു, രക്ഷപ്പെടുത്തണേയെന്ന് ആളുകൾ അലറിവിളിക്കുന്നതിന്റെ വിഡിയോകൾ പുറത്തു

കാനഡയില്‍ വേദനസംഹാരികള്‍ക്ക് ക്ഷാമം നേരിടുന്നതായി ഫാര്‍മസിസ്റ്റുകള്‍

ഉയർന്ന താരിഫുമായി ബന്ധപ്പെട്ട് അമേരിക്കൻ ഉദ്യോഗസ്ഥരുമായി ചർച്ച: ഒരു പരിഹാരം ഇപ്പോഴും സാധ്യമായിട്ടില്ല, പക്ഷേ ചർച്ചകളിൽ പ്രതീക്ഷയുണ്ടെന്ന് കനേഡിയൻ മന്ത്രി ഡൊമനിക്ക് ലെബ്ലാങ്ക്

ജമ്മുകശ്മീർ മുൻ ഗവർണറും പ്രമുഖ ദേശീയ നേതാവുമായ സത്യപാൽ മാലിക് അന്തരിച്ചു

Top Picks for You
Top Picks for You