newsroom@amcainnews.com

വിദേശ വിദ്യാർഥികളുടെ വീസ ഇന്റർവ്യൂകൾ നിർത്തിവച്ചു ട്രംപ് ഭരണകൂടം; യുഎസിൽ പഠിക്കാനെത്തുന്ന വിദേശവിദ്യാർഥികളുടെ സമൂഹമാധ്യമ ഇടപെടലുകൾ നിരീക്ഷിക്കും

വാഷിങ്ടൻ: വിദേശ വിദ്യാർഥികളുടെ വീസ ഇന്റർവ്യൂകൾ നിർത്തി വയ്ക്കാൻ ട്രംപ് ഭരണകൂടം ഉത്തരവിട്ടു. യുഎസിൽ പഠിക്കാനെത്തുന്ന വിദേശവിദ്യാർഥികളുടെ സമൂഹമാധ്യമ ഇടപെടലുകൾ നിരീക്ഷിക്കുന്നതിനുകൂടി വേണ്ടിയാണിത്. എഫ്, എം, ജെ വീസ അപേക്ഷകൾക്കുള്ള ഇന്റർവ്യൂകൾക്കാണ് നടപടി ബാധകമാകുക. നിലവിൽ ഇന്റർവ്യൂ അപ്പോയിൻറ്മെൻറുകൾ ലഭിച്ചവരെ ഇതു ബാധിക്കില്ല. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ കോൺസുലേറ്റുകൾക്ക് അയച്ച ഉത്തരവിലാണ് നിർദേശം.

ഇതിനിടെ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കോർത്ത ഹാർവഡ് യൂണിവേഴ്സിറ്റിക്കുമേൽ പുതിയ നിയന്ത്രണം കൊണ്ടുവരാൻ ശ്രമം തുടങ്ങി. എല്ലാ ഫെഡറൽ ഏജൻസികളും ഹാർവഡുമായുള്ള അവരുടെ കരാറുകൾ റദ്ദാക്കുകയോ പുനഃപരിശോധിക്കുകയോ വേണമെന്നു യുഎസ് ജനറൽ സർവീസ് അഡ്മിനിസ്ട്രേഷൻ ഉത്തരവിട്ടു. ഇതിലൂടെ വാഴ്സിറ്റിക്കുള്ള 10 കോടി ഡോളർ സഹായം തടയുകയാണു ലക്ഷ്യം. നേരത്തേ ഹാർവഡ് വാഴ്സിറ്റിയിൽ വിദേശികളായ വിദ്യാർഥികളെ ചേർക്കാനുള്ള അനുമതി എടുത്തുകളഞ്ഞ ട്രംപ് ഭരണകൂടത്തിന്റെ നടപടി ബോസ്റ്റൺ ഫെഡറൽ കോടതി തൽക്കാലം തടഞ്ഞിരുന്നു.

You might also like

കാനഡ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി നവീകരിക്കാൻ മത്സരം പ്രഖ്യാപിച്ച് മാർക്ക് കാർണി

എഡ്മിന്‍റനിൽ കനത്ത മഴ: ജാഗ്രതാ നിർദ്ദേശം

ഖത്തറിലെ പ്രകൃതിവാതക പ്ലാൻ്റിൽ വൻ സ്ഫോടനം; 54 പേർക്ക് പരുക്ക്

പാസ്‌പോർട്ട് പൗരത്വത്തിനുള്ള തെളിവല്ല; നിയമങ്ങളും കോടതിവിധികളും ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ വിശദീകരണം

മോൺട്രിയലിൽ കനത്ത വെള്ളപ്പൊക്കം; ആയിരങ്ങൾക്ക് വൈദ്യുതിയില്ല, റോഡുകൾ അടച്ചു

സെൻ്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ പ്രവർത്തനോദ്ഘാടനം ജൂൺ 28-ന്

Top Picks for You
Top Picks for You