newsroom@amcainnews.com

വർദ്ധിച്ച് വരുന്ന തീവ്രവാദ ഭീഷണി; കാനഡയിലേക്ക് യാത്ര ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി ഇസ്രയേൽ

ജറുസലേം: കാനഡയിലേക്ക് യാത്ര ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി ഇസ്രയേൽ. ദേശീയ സുരക്ഷാ കൗൺസിൽ ആണ് മുന്നറിയിപ്പ് നൽകിയത്. കാനഡയിലെ ഇസ്രായേലികൾക്കും ജൂതന്മാർക്കും നേരെ വർദ്ധിച്ച് വരുന്ന തീവ്രവാദ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് നൽകിയത്. ടൊറൻ്റോ, വാൻകൂവർ തുടങ്ങിയ കനേഡിയൻ നഗരങ്ങളിൽ വാക്ക് വിത്ത് ഇസ്രായേൽ പരിപാടിക്കായി പ്രകടനക്കാർ ഒത്തുകൂടിയ അതേ ദിവസം തന്നെയാണ് ഇസ്രായേലിൻ്റെ മുന്നറിയിപ്പ് പുറത്ത് വന്നത്.

കാനഡയിലെ ജൂത വിരുദ്ധ സംഘടനകൾ ഇസ്രായേലിനെ പിന്തുണയ്ക്കുന്ന റാലികൾക്കെതിരെ പ്രതിഷേധങ്ങളും പ്രകടനങ്ങളും നടത്താൻ പദ്ധതിയിടുന്നതായി റിപ്പോർട്ട് ഉണ്ടെന്ന് ഇസ്രായേൽ പറയുന്നു. വാക്ക് വിത്ത് ഇസ്രായേൽ പരിപാടികളിൽ പങ്കെടുക്കുന്നവർ പോലീസിൻ്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും നിർദ്ദേശങ്ങളും ഉപദേശങ്ങളും പാലിക്കണമെന്ന് ഇസ്രയേൽ പുറത്താക്കിയ നോട്ടീസിലുണ്ട്. ഇസ്രായേൽ വിരുദ്ധ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് സംഘർഷം ഒഴിവാക്കണമെന്നും ഇസ്രയേൽ പുറത്താക്കിയ നോട്ടീസിൽ പറയുന്നു.

അതിനിടെ ടൊറൻ്റോയിലെ വാക്ക് വിത്ത് ഇസ്രായേൽ പരിപാടിയിൽ പങ്കെടുത്തവർക്കെതിരെ അധിക്ഷേപം നടത്തിയെന്നാരോപിച്ച് ഒരാളെ അറസ്റ്റ് ചെയ്തതായി ടൊറൻ്റോ പോലീസ് അറിയിച്ചു. പരിപാടിയിൽ അനാവശ്യ പ്രശ്നങ്ങൾ ഉണ്ടാക്കാൻ പദ്ധതിയിടുന്നതിനെക്കുറിച്ച് വിവരം ലഭിച്ച പശ്ചാത്തനത്തിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും ഡെപ്യൂട്ടി ചീഫ് ലോറൻ പോഗ് പ്രസ്താവനയിൽ അറിയിച്ചിരുന്നു. കഴിഞ്ഞ 50 വർഷമായി കാനഡയി ജൂത സംഘടനകൾ നടത്തി വരുന്ന വാർഷിക പരിപാടിയാണ് വാക് വിത്ത് ഇസ്രയേൽ.

You might also like

ഹെൽത്ത് കെയർ & സോഷ്യൽ സർവീസസ് എക്പ്രസ് എൻട്രി ഡ്രോ: 4,000 പിആർ ഇൻവിറ്റേഷൻ

യൂറോപ്പിലെ മാരകമായ ഉഷ്ണതരംഗം: എയർ കണ്ടീഷനിംഗ് ഒരു ജീവരക്ഷാപാധിയാകുന്നു

ബ്രിട്ടീഷ് കൊളംബിയയിൽ ചാർട്ടർ ബോട്ട് മുങ്ങി ആറ് പേരെ കാണാതായി

ഫ്രാൻസിൽ വിമാനാപകടത്തിൽ 11 പേർ കൊല്ലപ്പെട്ടു

ഓഹരി വിപണി തുറക്കുന്നതിന് മുൻപ് അറിയേണ്ട 5 പ്രധാന കാര്യങ്ങൾ

തട്ടുകടകൾക്ക് പുതിയ നിയന്ത്രണങ്ങളും സൗകര്യങ്ങളും: നഗരങ്ങളിൽ പ്രത്യേക ഭക്ഷ്യമേഖലകൾ വരുന്നു

Top Picks for You
Top Picks for You